jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയുടെ കണ്ണുനീരായി ആത്മഹത്യകളുടെ നുനാവുട്

ടൊറന്റോ: നുനാവുട്ടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കാനഡയ്ക്ക് ഉറക്കമില്ല. മനുഷ്യര്‍സ്വയം മരിക്കുന്ന നുനാവുട്.. ആത്മഹത്യകളുടെ നാട്. ജീവിതത്തോടു വെറുപ്പും മരണത്തോടു പ്രണയവും സുക്ഷിക്കുന്ന സമൂഹം. ഒരു വിളക്ക് ഊതിക്കെടുത്തുന്ന ലാഘവത്തോടെ സ്വന്തം ജീവിതത്തിന് മൂടുപടമിട്ടവര്‍ ഇവിടെ എത്രയെത്ര. ആ കണ്ണിയില്‍ ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം  ഒരു പതിനൊന്നുകാരനും.

കാനഡയിലെ മൂന്നു പ്രവിശ്യകളില്‍ ഒന്നാണ് നുനാവുട് . രാജ്യത്തിന്‍റെ അഞ്ചിലൊന്നില്‍ ഏറെ വരുന്ന ഭൂപ്രദേശം. ഒരു രാജ്യമായിരുന്നെങ്കില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ പതിനഞ്ചാം സ്ഥാനം നുനാവുട്ടിനു ലഭിച്ചേനെ. പക്ഷെ ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 32000ല്‍താഴെ മാത്രം. വേനലിന്റെ മൂര്‍ധന്യത്തിലും ഉയര്‍ന്ന ശരാശരി താപനില 12 ഡിഗ്രി സെല്‍ഷ്യസ് മാത്രം. ജനുവരി മാസങ്ങളില്‍മൈനസ് 41 വരെയായി താപനില താഴും. മരണത്തിന്റെ ഈ കൊടും തണുപ്പാണ് നുനാവുട്ടിന്റെ മനസ്സിലും.

അടുത്ത ബന്ധുവിനെ, സുഹൃത്തിനെ ആത്മഹത്യയി ലൂടെ നഷ്ടമാകാത്ത ഒരാളെപ്പോലും നുനാവുട്ടില്‍ കണ്ടുമുട്ടുക പ്രയാസം. മൂന്നു മാസത്തിനുള്ളില്‍ഇത് നാലാമത്തെ ആത്മഹത്യയാണ്‌ഇവിടെ. അതില്‍ മൂന്നും 20 വയസില്‍താഴെയുള്ളവര്‍. മേയ് മാസത്തില്‍ ഒരു പതിമൂന്നുകാരി. പിന്നാലെ ആ കുട്ടിയുടെ മുത്തശി. ഇരട്ട ആത്മാഹൂതിയുടെ നടുക്കം മാറും മുന്നേ കൌമാരം മാറാത്ത പയ്യന്‍സ്വന്തം ശിരസിലേക്ക് കാഞ്ചി വലിച്ചു.

ആത്മഹത്യാനിരക്കില്‍ കാനഡയിലെ ഏതൊരു പ്രദേശത്തെ ക്കാളും ഞെട്ടിപ്പിക്കുന്ന അകലത്തിലാണ് നുനാവുട്. സ്റ്റാറ്റി സ്റ്റിക്സ് കാനഡയുടെ 2009ലെ കണക്കുപ്രകാരം ഒരു ലക്ഷത്തില്‍ 65.1 ആണ് നുനാവുട്ടില്‍ സ്വയം കൊല്ലുന്നവരുടെ അനുപാതം. കാനഡയുടെ ദേശീയ ശരാശരിയാകട്ടെ 11.5 മാത്രം. കാനഡയിലെ മറ്റു പ്രവിശ്യകളായ യുകോനില്‍ 5.9 ഉം നോര്‍ത്ത് വെസ്റ്റ്‌ടെറിട്ടറീസില്‍ 16ഉം മാത്രമാണ് ആത്മഹത്യാനിരക്ക്.

ജീവിതത്തോട്, ലൌകിക സുഖസൌകര്യങ്ങലോടു കടുത്ത അഭിനിവേശമാണ് കാനഡയ്ക്ക് പൊതുവെ. പക്ഷെ എന്തുകൊണ്ടാണ് നുനാവുട്ടില്‍മാത്രം ആത്മഹത്യകള്‍ പെരുകുന്നത്. ഓടിച്ചാടി നടക്കേണ്ട കുട്ടികള്‍ എന്തുകൊണ്ടാണ് ഒരു കളിപ്പാട്ടം പോലെ ജീവിതം എറിഞ്ഞുടയ്ക്കുന്നത്. കാരണങ്ങള്‍ പലതാണെന്ന് ‘ നുനാവുട്ടിലെ ആത്മഹത്യകളും മാനസിക ആരോഗ്യവും ‘ എന്ന വിഷയത്തില്‍ ജൂണില്‍നടത്തിയ പഠനം പറയുന്നു. ഇതില്‍പ്രധാനം കുട്ടികളെ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യുന്നതാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ, തൊഴിലില്ലായ്മ, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ ചെറുപ്രായക്കാരില്‍ജീവിതം മടുത്തു എന്ന ചിന്ത ഉളവാക്കുന്നു. കാനഡ യുടെ വടക്കന്‍മേഖലയില്‍മാനസികാരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെ ആത്മഹത്യ ചെയ്തവരില്‍17 ശതമാനം പേര്‍മാത്രമേ മുമ്പ് മാനസികപ്രശ്നങ്ങ ളുടെ പേരില്‍ചികിത്സ തേ ടിയിട്ടുള്ളൂ.

ആത്മഹത്യ ചെയ്തവരില്‍വലിയൊരു വിഭാഗം വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്നാണ് പഠനം കണ്ടെത്തിയത്. നുനാവുട്ടില്‍ വിഷാദരോഗം ബാധിച്ചവരുടെ എണ്ണം കാനഡ യുടെ ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയില്‍ ഏറെയാണ്.  2003നും 2006നും ഇടയില്‍ ആത്മഹത്യ ചെയ്ത 120 പേരുടെ കുടുംബംഗങ്ങള്‍ , സുഹൃത്തുക്കള്‍ എന്നിവരുമായി അഭിമുഖം നടത്തിയാണ് പഠനം തയ്യാറാക്കിയത്.

ആത്മഹത്യകള്‍ തടയുന്നതിനായി 2011ല്‍നുനാവുട് ഭരണകൂടം പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും ഫലവത്തായില്ലെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ആത്മഹത്യകള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളുടെ പോരായ്മ കണ്ടെത്തി പരിഹരിക്കേണ്ട സമയം അതിക്രമിച്ചെന്ന് നുനാട്സിയഖില്‍നിന്നുള്ള മുന്‍എം പി ജാക്ക് അനവാക് പറഞ്ഞു. പതിനൊന്നു വയസുകാരന്‍പോലും ആത്മഹത്യ ചെയ്യുന്നത് സാഹചര്യം അത്രയേറെ മോശമെന്നെന്നാണ് കാണിക്കുന്നതെന്ന് നാഷണല്‍അബോറിജിനല്‍ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍കമ്മ്യൂണികേഷന്‍വിഭാഗത്തിന്റെ മുന്‍ഡയരക്ടര്‍മാര്‍ക്ക്‌ബൂവെല്‍അഭിപ്രായപ്പെട്ടു.

 

 

 

Leave a Reply