jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയുടെ ഈ നോട്ടുകള്‍ ഡിസംബര്‍ 31വരെ മാത്രം

 

ഓട്ടവ: കാനഡ പിന്‍വലിച്ച 1, 2, 5, 500, 1000 നോട്ടുകള്‍ക്ക് ഇനി ആയുസ് ഒരു മാസംകൂടി മാത്രം. 2021 ജനുവരി ഒന്നിന് ഈ നോട്ടുകള്‍ അസാധുവാകുമെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കി. ഇവ കൈവശമുള്ളവര്‍ ജനുവരി ഒന്നിന് മുമ്പുതന്നെ മാറ്റിയെടുക്കണമെന്നും ബാങ്ക് ഓഫ് കാനഡ ഓര്‍മിപ്പിച്ചു.

എന്തായാലും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരില്ലെന്ന് കാനഡക്കാര്‍ക്ക് ആശ്വസിക്കാം. ഇന്ത്യ ഒറ്റ ദിവസംകൊണ്ട് നടപ്പാക്കിയ നോട്ട്നിരോധനം കാനഡ പതിറ്റാണ്ടുകള്‍കൊണ്ടാണ് പ്രാബല്യത്തിലാക്കുന്നത്.

1989, 1996 വര്‍ഷങ്ങളിലാണ് 1, 2 ഡോളര്‍ നോട്ടുകള്‍ നിരോധിച്ചത്. 1935ല്‍ കിംഗ്‌ ജോര്‍ജ് അഞ്ചാമന്റെ രജതജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ 25 ഡോളര്‍ നോട്ടും 500 ഡോളര്‍ നോട്ടും പിന്നീട് അച്ചടിചിരുന്നില്ല. 10000 ഡോളര്‍ നോട്ടുകള്‍ 2000ലാണ് പിന്‍വലിച്ചത്.

ഈ നോട്ടുകള്‍ ആളുകള്‍ കൈവശം വെച്ചിരിക്കുന്നത് അപൂര്‍വമായതിനാല്‍ വിപണിയില്‍ പ്രയാസങ്ങള്‍ ഉണ്ടാകില്ലെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കി. കൈവശമുള്ള നോട്ടുകള്‍ സ്മാരകമെന്ന നിലയില്‍ തുടര്‍ന്നും സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ല. 500 ഡോളറിന്‍റെ നാല്‍പതില്‍ താഴെ നോട്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഓരോന്നിനും ഇപ്പോള്‍ 20000 മുതല്‍ 60000വരെ ഡോളര്‍ കമ്പോളവിലയുണ്ടെന്ന് വെബ്സൈറ്റ് കാനഡ കറന്‍സി പറയുന്നു.

Leave a Reply