728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ 7500 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാള്‍മാര്‍ട്ട്

ടൊറന്റോ: കാനഡയില്‍ തങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലമാക്കാന്‍ വാള്‍മാര്‍ട്ട് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഈ ഒരു വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ 50 കോടി ഡോളര്‍ മുതല്‍മുടക്കും. 7500 പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറയുന്നു.

ചൊവ്വാഴ്ച സ്റ്റോര്‍ മാനേജര്‍മാരുടെയും മറ്റും യോഗത്തില്‍ വാള്‍മാര്‍ട്ട് കാനഡ ചീഫ് എക്സിക്യൂട്ടീവ് ഷെല്ലി ബ്രോഡറാണ് ഇക്കാര്യം അറിയിച്ചത്. 2015 ജനുവരിക്കിപ്പുറം ആറു പുതിയ സ്റ്റോറുകള്‍ തുടങ്ങും. ഇതോടെ കാനഡയില്‍ ആകെ സ്റ്റോറുകളുടെ എണ്ണം 395 ആകും

Leave a Reply