728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ വീടുകളുടെ വിലയില്‍ 8.5 % വര്‍ധന

ടൊറന്റോ: കാനഡയില്‍ വീടുകളുടെ വില മുന്‍വര്‍ഷത്തെതിനെക്കാള്‍ എട്ടര ശതമാനം വര്‍ധിച്ചതായി കണക്കുകള്‍. എന്നാല്‍ ആകെ വിറ്റ വീടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ നാമമാത്രമായ കുറവുണ്ടായി.
പക്ഷേ, വീടുവില്‍പനയിലെ ഈ വളര്‍ച്ച രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് ദി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ പറയുന്നു. കാല്‍ഗരി, എഡ്മണ്ടണ്‍, വാന്‍കൂവര്‍ എന്നിവിടങ്ങളിലാണ്‌ ഈ വര്‍ഷം വീടുകളുടെ വില്‍പനയില്‍ വലിയ വര്‍ധന ഉണ്ടായത്. ഈ മൂന്ന് ഇടങ്ങളിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനത്തിലധികം വര്‍ധന ഉണ്ടായി. അതേസമയം ക്യുബക്, സാഗ്നെയ്‌, ഹാലിഫാക്സ് എന്നിവിടങ്ങളില്‍ വില്‍പന 10 ശതമാനത്തിലേറെ കുറഞ്ഞു. ഈ മൂന്ന് നഗരങ്ങളും ഒന്റാറിയോക്ക് കിഴക്കാണ്.
പ്രൊവിന്‍സുകളുടെ കണക്കെടുത്താല്‍ ബ്രിട്ടീഷ് കൊളംബിയയാണ്‌ മുന്നില്‍. 26% വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്.
വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മുന്നോട്ടാണെങ്കിലും കഴിഞ്ഞ മാസത്തേക്കാള്‍ വില്പന 3.2 % കുറഞ്ഞതായി സിആര്‍ഇഎ പറയുന്നു. മഞ്ഞുകാലം ആരംഭിച്ചതോടെ ഇതില്‍ ഇനിയും കുറവ് വരാം.
391,820 ഡോളര്‍ ആണ് കാനഡയില്‍ ഒരു വീടിന്‍റെ ശരാശരി വില. ഈ വര്‍ഷം ഇതുവരെ 402,299 വീടുകള്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.2%  കുറവ്.

Leave a Reply