കവാര്‍ത്ത ലെയ്ക്ക് സിറ്റി: കോവിഡ് രോഗബാധയില്‍ കാനഡയിലെ മരണസംഖ്യ 82 ആയി ഉയര്‍ന്നു. ഒരാഴ്ചയ്ക്കുള്ളിലെ ഏഴെണ്ണം ഉള്‍പ്പെടെ ഒമ്പത് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത കവാര്‍ത്ത ലെയ്ക്ക് സിറ്റിയിലെ പൈന്‍ക്രെസ്റ്റ് നേഴ്സിംഗ് കേന്ദ്രത്തില്‍ 24 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്ഥിതി രൂക്ഷമായി.
351 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒണ്ടാരിയോയില് ആകെ രോഗബാധിതരുടെ എണ്ണം 1706 ആയി. ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗബാധിതരുടെ ഏറ്റവും കൂടിയ എണ്ണമാണിത്. ചികിത്സയിലായിരുന്ന 10 പേര്‍കൂടി കഴിഞ്ഞ 24 മണിക്കൂറില്‍ മരണത്തിന് കീഴടങ്ങി. മൂന്ന്പേര്‍കൂടി മരിച്ച ക്യുബക്കില് ആകെ രോഗബാധിതരുടെ എണ്ണം 3430 ആയി.
സ്ഥിതി ഗുരുതരമായപൈന്ക്രെസ്റ്റ് നഴ്സിംഗ് കേന്ദ്രത്തില്‍ ഇപ്പോള്‍ ഒരു ‘വാര് റൂമി’ന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്രത്തിന്റെ ഡയരക്ടര്‍ ഡോക്ടര്‍ മൈക്കേല്‍ സ്നാര് പറഞ്ഞു. 65 രോഗബാധിതര്‍ ഉണ്ടായിരുന്ന ഇവിടെ 9 പേര് മരിച്ചു. 24 ജീവനക്കാര്‍ രോഗബാധിതരായി. 10 ജീവനക്കാരുടെ പരിശോധനാഫലം വരാനുണ്ട്.