728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ ട്രെയിന്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച് അഞ്ച് മരണം

കാനഡയിലെ ക്യുബെക് പ്രവിശ്യയിലുള്ള  ലാക് മെഗാന്‍റിക്കില്‍  ഗൂഡ്സ് ട്രെയിന്‍ പാളം തെറ്റിയ ശേഷം പൊട്ടിത്തെറിച്ച് അഞ്ചു  പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. മരണസംഖ്യ  ഉയര്‍ന്നേക്കും. നാല്‍പതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്   . സമീപപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.

പ്രമുഖ നഗരമായ  മോണ്‍ട്രിയലില്‍  നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് സംഭവം. അസംസ്കൃത എണ്ണയുമായി പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തനിയെ ഓടുകയും പാളംതെറ്റി മറിഞ്ഞയുടന്‍ പൊ ട്ടിത്തെറിക്കുക യും ആയിരുന്നു. ഒരു ചെറുനഗരത്തിന് സമീപമാണ് അപകടം നടന്നത്. ബോംബ്‌ സ്ഫോടനം പോലെ തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആകാശത്തോളം ഉയരത്തില്‍ തീയും പുകയുമുയര്‍ന്നു. സമീപപ്രദേശങ്ങളില്‍ ഉണ്ടായിരുന്ന കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. യുദ്ധഭൂമിയുടെ  പ്രതീതിയാണ് സംഭവസ്ഥലത്ത്. ടാങ്കറുകളില്‍ നിന്ന്  നിന്ന് എണ്ണ പരിസരമാകെ പടര്‍ന്നത് രക്ഷാപ്രവര്‍ത്ത നത്തിന് തടസമായി.

30 കെട്ടിടങ്ങളെങ്കിലും പൂര്‍ണമായി നശിച്ചതായാണ് പ്രാഥമിക വിവരം. കത്തിനശിച്ച സമീപത്തെ ഒരു ബാറില്‍ അപകടസമയത്ത് നിരവധി പേര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. വീടുകള്‍ നഷ്ടമായവരെ അടുത്തുള്ള സ്കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

നിരവധി പേരെ അപകടത്തിനു ശേഷം കാണാതായതായി പരാതിയുണ്ടെന്നു പൊലീസ് അറിയിച്ചു. ഉറ്റവര്‍ക്ക്‌ വേണ്ടി അലമുറ യോടെ തെരച്ചില്‍ നടത്തുന്ന നിരവധി പേരെ അപകട സ്ഥലത്ത് കാണാം. അഞ്ച് ബോഗികളില്‍ മൂന്നെണ്ണം പൂര്‍ണമായി കത്തിനശിച്ചു. മറ്റ് രണ്ടെണ്ണത്തില്‍ ഇപ്പോഴും തീ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ വീണ്ടും സ്ഫോടനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

………..അപകടത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോ ഗാലറിയില്‍.

Leave a Reply