ഓട്ടവ: ഡിസംബര്‍ ആദ്യവാരത്തോടെ കാനഡയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്. ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാമാണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രതിസന്ധി നേരിടുക രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന് എളുപ്പമല്ലെന്നും തെരേസ പറഞ്ഞു.
ഡിസംബര്‍ ആദ്യവാരം എത്തുമ്പോഴേക്കും പ്രതിദിനം രോഗികളാകുന്നവരുടെ എണ്ണം 10000 കടക്കുമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതി പിന്നിടുമ്പോള്‍ രാജ്യത്ത് പ്രതിദിനം രോഗബാധ കണ്ടെതുന്നവരുടെ എണ്ണം 2300 ആയിരുന്നു. നവംബര്‍ 12 ആയപ്പോഴേക്കും അത് 5000ന് തൊട്ടരികില്‍ എത്തിക്കഴിഞ്ഞു. ഡിസംബര്‍ ആകുമ്പോഴേക്കും ഇത് 10000ന് മുകളിലാകും.
ഇപ്പോള്‍തന്നെ പല പ്രദേശങ്ങളിലും രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്നത് കടുത്ത വെല്ലുവിളി ആയിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചെറുത്തുനില്‍ക്കുക എളുപ്പമല്ലെന്നും തെരേസ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയാണ്. വീടിനകത്തും പുറത്തും സംഘടിപ്പിക്കുന്ന കൂട്ടായ്മകള്‍ രോഗം പരത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് തെരേസ പറഞ്ഞു.