728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയില്‍ മഞ്ഞുവീഴ്ച കനക്കുന്നു

ടൊറന്റോ: കാനഡയുടെ പലഭാഗങ്ങളിലും കൊടുംതണുപ്പും കനത്ത മഞ്ഞുവീഴ്ചയും. ടൊറന്റോയിലും സമീപപ്രദേശങ്ങളിലും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മഞ്ഞുവീഴ്ചയ്ക്ക് ശക്തി കൂടുമെന്നാണ് കാലാവസ്ഥാവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ചില സ്ഥലങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ 20-25 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച രേഖപ്പെടുതിയെക്കും. ജിടിഎയിലും പരിസരപ്രദേശങ്ങളിലും 10 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് പ്രവചിചിട്ടുള്ളത്.

ടൊറന്റോയില്‍ മഞ്ഞുമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. രണ്ടാഴ്ച മുമ്പ് മഞ്ഞുമഴയില്‍ വൈദ്യുതിബന്ധം വ്യാപകമായി തകര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ മഞ്ഞുമഴ ഇത്ര കനത്തത് ആകാനിടയില്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ അല്‍പം ഉയര്‍ന്ന താപനില വരും ദിവസങ്ങളില്‍ വീണ്ടും താഴേക്ക്‌ പോകും. ചൊവ്വാഴ്ച ടൊറന്റോയില്‍ _16 ഡിഗ്രി ആണ് പ്രവചനം.

സസ്കാച്യൂന്‍ ആണ് കാനഡയില്‍ ഇപ്പോള്‍ കൊടുംതണുപ്പ് നേരിടുന്നത്. പല പ്രദേശങ്ങളിലും താപനില -50ലേക്ക് താഴാമെന്ന് കാലാവസ്ഥാവിദഗ്ധര്‍ പറയുന്നു.

കടുത്ത തണുപ്പില്‍ ഏറെനേരം പുറത്ത് നില്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് മുതല്‍ 10 മിനിറ്റ് വരെ കൊടുംതണുപ്പില്‍ കഴിഞ്ഞാല്‍ പുറത്തുകാണുന്ന ശരീരഭാഗങ്ങള്‍ ഗുരുതരമായ നിലയില്‍ വിണ്ടുകീറും.

Leave a Reply