ടോറന്ടോ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 67-അം വാര്‍ഷികം കാനഡയിലെ ടോറന്ടോയില് വിപുലമായി ആഘോഷിച്ചു. ഒന്റാറിയോ പ്രിമിയര്‍ കാതലീന്‍ വെയ്ന്‍, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര ആഘോഷപരിപാടികളില്‍ പങ്കെടുത്തു. വിവിധ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ പനോരമ ഇന്ത്യയുടെ നേതൃ ത്വത്തിലായിരുന്നു പരിപാടി. ഇതോട് അനുബന്ധിച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ആയിരക്കണക്കിന് ആള്ക്കാര് പങ്കെടുത്തു.
കഠിനമായ അധ്വാനത്തി ലൂ ടെയും സാംസ്കാരിക വൈവിധ്യത്തി ലൂ ടെയും കാനഡ യ്ക്ക് ഇന്ത്യന്‍ സമൂഹം നല്കുന്ന സംഭാവനകളെ കാതലീന്‍ വെയ്ന്‍ പ്രശംസിച്ചു. ജനാധിപത്യം, സാംസ്കാരിക വൈവിധ്യം എന്നിവയില്‍ കാനഡയും ഇന്ത്യയും തമ്മില്‍ ഒട്ടേറെ സമാനതകള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.
കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര് പെ റിന്റെ ആശംസയും പരിപാടിക്ക് ഉണ്ടായിരിന്നു. 1947ല്‍ സ്വാതന്ത്ര്യം കൈവരിച്ച ശേഷം ലോകത്തിലെ മുന്‍നിര ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നു ഹാര് പെര് സന്ദേശത്തില്‍ പറഞ്ഞു. 2050ഓടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന വിദഗ്ധരുടെ പ്രവചനവും ഹാര് പെര് ഓര്‍മിപ്പിച്ചു.
മുന്‍ ഒന്റാറിയോ പ്രിമിയെര് ഹരീന്ദര്‍ താഖര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ പ്രീതി ശരണ്‍, സാംസ്കാരിക മന്ത്രി ടിം ഉപ്പല്‍, ഇന്ത്യന്‍ വംശജനായ കാനഡ എംപി ദീപക് ഒബ്റോയി, പനോരമ ഇന്ത്യ ചെയര്മാന് ജിബന്‍ ജിത് ത്രിപാഠി എന്നിവര്‍ സംസാരിച്ചു.
ചടങ്ങിനു മുമ്പ് പ്രീതി ശരണ്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി.