jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയില്‍നിന്ന് ജോമോന്‍റെ ‘സു’വിശേഷങ്ങള്‍

40 ലക്ഷത്തിലേറെ മലയാളികള്‍ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുകയോ അന്യരാജ്യങ്ങളിലേക്ക് കുടിയേറുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ ഒട്ടുമിക്കവരും സാമ്പത്തികമായ അഭിവൃദ്ധി നേടുകയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു എന്നത് വാസ്തവം. എന്നാല്‍, വിസ്മയിപ്പിക്കുന്ന വിജയങ്ങള്‍ വെട്ടിപ്പിടിച്ചവരുടെ എണ്ണം ചുരുക്കം. ആ പട്ടികയിലേക്ക് സ്വന്തം പേരുകൂടി എഴുതിച്ചേര്‍ക്കുകയാണ് ഉഴവൂരുകാരന്‍ ജോമോന്‍ മാത്യു. വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനകാര്യ മാനേജ്മെന്റ് സ്ഥാപനമായ ഡബ്ല്യുഎഫ്ജിയുടെ വൈസ് ചെയര്‍മാനായി ജോമോന്‍ നിയമിതനാകുമ്പോള്‍ കടല്‍ കടന്നുള്ള മലയാളിവിജയങ്ങളില്‍ അത് പുതിയൊരു അധ്യായമായി.

ജോമോന്‍റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ഏതൊരു മലയാളിയെയുംപോലെ രണ്ട് പെട്ടി നിറയെ തുണിയും അരിപ്പൊടിയും അച്ചാറുമായി ടൊറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയിട്ട് ഇപ്പോള്‍ രണ്ടു പതിറ്റാണ്ട്. ആദ്യ അഞ്ച് വര്‍ഷത്തോളം കഥയും തിരക്കഥയുമൊക്കെ മറ്റുള്ളവരുടെപോലെതന്നെ. വിവിധ ജോലികള്‍, ബിസിനസുകള്‍ അങ്ങനെ പലപല പരീക്ഷണങ്ങള്‍. 2006ല്‍ ഡബ്ലുഎഫ്ജിയില്‍ ചേര്‍ന്നതായിരുന്നു വഴിത്തിരിവ്. വലിയ സാധ്യതകളുള്ള പുതിയൊരു ലോകത്തിന്‍റെ വാതിലുകളാണ് ജോമോന്‍റെ മുന്നില്‍ തുറക്കപ്പെട്ടത്‌. ആ വഴിയിലൂടെ ഉറച്ച ചുവടുകള്‍വെച്ച് മുന്നേറിയപ്പോള്‍ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍.

കാനഡയിലേക്ക് കുടിയേറുന്ന ഓരോ മലയാളികളുടെയും സ്വപ്നങ്ങള്‍ക്കുമൊക്കെ എത്രയോ അപ്പുറമാണ് ഈ ചെറിയ പ്രായത്തില്‍തന്നെ ജോമോന്‍ കൈവരിച്ച നേട്ടങ്ങള്‍. പ്രതിമാസം അമ്പതിനായിരത്തിലേറെ ഡോളര്‍ വരുമാനം. അതാകട്ടെ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. മോഹവില കൊടുത്തു വാങ്ങിയ വീട്ടില്‍ ഭാര്യയ്ക്കും മൂന്നു കുട്ടികളുമൊപ്പം അല്ലലുകളില്ലാത്ത ജീവിതം. ഒരുപക്ഷെ, അതിനെക്കാളൊക്കെ ജോമോനെ സന്തോഷിപ്പിക്കുന്നത് മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ചങ്കിന്‍റെ ചങ്കുകളെയെല്ലാം കാനഡയില്‍ കൊണ്ടുവരാനും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ താമസിപ്പിക്കാനും കഴിഞ്ഞതാണ്. സ്വന്തം മാതാപിതാക്കളെ സന്ദര്‍ശകവിസയിലെങ്കിലും കാനഡയിലേക്ക് കൊണ്ടുവരാന്‍ പലരും ബുദ്ധിമുട്ടുമ്പോഴാണിത് എന്നത് പ്രത്യേകം പറയേണ്ടിവരും.

മൂന്നു പതിറ്റാണ്ടിലേറെയായി വടക്കെ അമേരിക്കയിലെ സാമ്പത്തികരംഗത്ത്‌ നിര്‍ണായകസ്വാധീനം ചെലുത്തുന്ന കമ്പനിയാണ് ഡബ്ലുഎഫ്ജി. യുഎസ്, കാനഡ, പോര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളിലെ തദ്ദേശീയരും കുടിയേറ്റക്കാരുമായ ആളുകള്‍ക്ക് സാമ്പത്തികവിദ്യാഭ്യാസം നല്‍കുകയും അവരെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ഡബ്ല്യുഎഫ്ജിയുടെ ദൌത്യം. അര ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ അംഗീകൃത സാമ്പത്തിക ഉപദേഷ്ടാക്കളാണ് കമ്പനിയുടെ കരുത്ത്. ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ അണിനിരത്തി 2030 ആകുമ്പോഴേക്കും മൂന്നു കോടി ജനങ്ങളെ സാമ്പത്തികസാക്ഷരരാക്കുക എന്നതാണ് ഹ്രസ്വകാല മുദ്രാവാക്യം. ആ വെല്ലുവിളി ഏറ്റെടുത്ത് ഡബ്ല്യുഎഫ്ജിയുടെ തലപ്പത്തേക്ക് ജോമോന്‍ നടന്നുകയറുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ആവേശത്തോടെ പറഞ്ഞുപോകും…കയ്യടിക്കെടാ!!!

 

Leave a Reply