jio horizontal
728-pixel-x-90
<< >>

കാനഡയില്‍നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ 21, 26 തിയതികളില്‍

ടൊറന്റോ: കാനഡയിലെ മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത‍. ടൊറന്റോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ജൂണ്‍ മാസം രണ്ട് വിമാനസര്‍വീസുകള്‍. 21, 26 തിയതികളിലാകും ഈ സര്‍വീസുകള്‍. കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമകാര്യ വകുപ്പായ നോര്‍ക്കയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത്‌ മിഷന്‍റെ ഭാഗമായി കാനഡയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനസര്‍വീസുകള്‍ ഉണ്ടാകും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും തിയതികള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. സന്ദര്‍ശകവിസയില്‍ വന്നവര്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ കോവിഡ് ലോക്ക്ഡൌണിനെത്തുടര്‍ന്ന് കാനഡയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ കാനഡയിലെ ഇന്ത്യന്‍ എംബസ്സിയില്‍ രെജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണനാക്രമത്തില്‍ അപേക്ഷകരെ എംബസ്സി ബന്ധപ്പെടും.

Leave a Reply