jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയിലേക്ക് കോവിഡ് രോഗികളുമായി എത്തിയത് 55 വിമാനങ്ങള്‍

ടൊറന്റോ: ഓഗസ്റ്റ് ഒന്നിനും 18നുമിടയില്‍ വിദേശങ്ങളില്‍നിന്ന് കാനഡയില്‍ എത്തിയ 55 വിമാനങ്ങളില്‍ കോവിഡ് രോഗികള്‍ ഉണ്ടായിരുന്നു എന്ന്‍ സ്ഥിരീകരണം. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളും ഇതിലുണ്ട്. കൂടുതല്‍ വിമാനങ്ങളും ലാന്‍ഡ്‌ ചെയ്തത് ടൊറന്റോ പിയേഴ്സന്‍ വിമാനത്താവളത്തിലാണ്. മോണ്ട്രിയല്‍, വാന്‍കൂവര്‍, കാല്‍ഗരി എന്നിവിടങ്ങളിലും കോവിഡ് രോഗികള്‍ ഉള്ള വിമാനങ്ങള്‍ ലാന്‍ഡ്‌ ചെയ്തിട്ടുണ്ട്. രാജ്യത്ത് കോവിഡ് രോഗബാധ നിയന്ത്രണവിധേയമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ പിഴവ് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇന്ത്യയില്‍നിന്ന് വന്ന മൂന്ന് വിമാനങ്ങളിലാണ്‌ രോഗികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ളതാണ് മൂന്ന്‍ സര്‍വീസുകളും. ഓഗസ്റ്റ് 8ന് ടൊറന്റോയിലേക്കും 9, 14 തിയതികളില്‍ വാന്‍കൂവറിലേക്കും വന്നവയാണ് ഈ വിമാനങ്ങള്‍.
വിദേശങ്ങളില്‍നിന്ന് വന്നവര്‍ക്ക് യാത്രശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ നിര്‍ണയിക്കപ്പെട്ടത്‌. ഇന്ത്യക്ക് പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, യുഎസ്, മെക്സിക്കോ, ഫ്രാന്‍സ്, പാകിസ്ഥാന്‍, യുഎഇ, ഈജിപ്റ്റ്‌, എത്യോപ്യ, ഖത്തര്‍, യുകെ, പോര്‍ച്ചുഗല്‍, ജോര്‍ജിയ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, ഇന്ത്യ, പോളണ്ട്, ഗ്രീസ്, ഗ്വാട്ടിമാല, മൊറോക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്ന് വന്ന വിമാനങ്ങളിലും കോവിഡ് രോഗികള്‍ ഉണ്ടായിരുന്നു.

Leave a Reply