jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയിലേക്കുള്ള മാസ്ക് അമേരിക്ക തടഞ്ഞു

ടൊറന്റോ: കോവിഡ് രോഗം വ്യാപിക്കുന്നതിനിടെ കാനഡയിലേക്ക് മാസ്കുകള്‍ കയറ്റി അയയ്ക്കുന്നത് അമേരിക്ക തടഞ്ഞു. അമേരിക്കന്‍ നടപടിയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ശക്തമായി അപലപിച്ചു.
കാനഡയിലേക്കും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും എന്‍95 മാസ്കുകള്‍ കയറ്റി അയയ്ക്കുന്നത് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ചതായി നിര്‍മാതാക്കളായ 3എം അറിയിക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ അമേരിക്കയില്‍ കൂടുതലായി മാസ്കുകള്‍ ആവശ്യം വരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വൈറ്റ്‌ഹൌസ്‌ നടപടി. എന്നാല്‍, കാനഡയില്‍ ഉള്‍പ്പെടെ ആരോഗ്യരക്ഷാ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരായ തങ്ങള്‍ സാധനങ്ങള്‍ എത്തിച്ചില്ലെങ്കില്‍ അവിടെയെല്ലാം പ്രതിസന്ധി ഉണ്ടാകുമെന്നും 3എം പറയുന്നു.
എന്നാല്‍, അമേരിക്കന്‍ നടപടിയെ ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. അമേരിക്കയില്‍നിന്ന് കാനഡയിലേക്ക് എന്നതുപോലെ ഇവിടെനിന്ന് തിരിച്ച് അങ്ങോട്ടും അവശ്യവസ്തുക്കളും സര്‍വീസുകളും നല്‍കുന്നുണ്ടെന്ന് യുഎസ് മനസിലാക്കണം. വിഷയം ട്രംപുമായി സ,സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍, അവശ്യവസ്തുക്കളുടെ വിതരണ ലൈന്‍ തടയപ്പെടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും തനിക്ക് വിശ്വസമുണ്ടെന്ന്‍ ട്രൂഡോ പറഞ്ഞു.

Leave a Reply