jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയിലെ വീടുകളുടെ വില ഊതിവീര്‍പ്പിച്ചത്

ടൊറന്റോ: കാനഡയിലെ വീടുകളുടെ ഇപ്പോഴത്തെ വില 10 മുതല്‍ 26 ശതമാനംവരെ ഊതിവീര്‍പ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷം വില മരവിക്കുകയോ താഴേക്ക്‌ പോകുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ കാനഡയില്‍ വീട് വാങ്ങുക രണ്ടും കല്‍പിച്ച് വേണമെന്ന് ചുരുക്കം.
2001ന് ശേഷം കാനഡയില്‍ വീടുകളുടെ വിലയില്‍ 130 ശതമാനം വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ധന 80 ശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നാല്‍ കാനഡയുടെ സാമ്പത്തികമേഖലയെ അത് ഗുരുതരമായി ബാധിക്കുമെന്നും ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഭവനവായ്പകള്‍ അടച്ചുതീര്‍ക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടും. പലിശനിരക്ക് വര്‍ധിക്കും. നിര്‍മാണമേഖലയില്‍ ഉണ്ടായ റെക്കോര്‍ഡ്‌ കുതിപ്പ് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വീട് വില്‍പനയില്‍  ഫെബ്രുവരിക്ക് ശേഷം ആദ്യമായി ഒക്ടോബറില്‍ കുറവ് രേഖപ്പെടുത്തിയതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വരാന്‍ പോകുന്ന മാന്ദ്യത്തിന്റെ സൂചനയായി ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.  മേഖല മരവിച്ചാല്‍ അത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. ഇത് വലിയ തോതില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമാകും. കഴിഞ്ഞ  കുറച്ച് വര്‍ഷങ്ങളില്‍ നിര്‍മാണമേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിരുന്നു.

[ഞങ്ങളുടെ യുകെ ലേഖകന്‍ എഴുതുന്നു]

കാനഡയില്‍ വീടുകളുടെ വില കുതിച്ചുയരുകയാണല്ലോ? ഈ കാലത്ത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ മുതല്‍ മുടക്കുന്നത് വലിയ ലാഭമായിരിക്കും എന്ന് ഗുണദോഷിക്കുന്ന സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഉണ്ട്..2004-2007 കാലയളവില്‍ യുകെയിലെ സകലമാന സാമ്പത്തിക ഉപദേഷ്ടാക്കളും ഇവിടെയുള്ള മലയാളികളെ ഇത് പോലെ ഗുണദോഷിച്ചിരുന്നു.സാമ്പത്തിക കാലാവസ്ഥ പ്രവചിക്കാന്‍ പ്രത്യേക വിദ്യാഭ്യാസം നേടിയ ഈ കൂട്ടര്‍ പ്രവചിച്ചത് അനുസരിച്ച്.ഓരോ വര്‍ഷവും 13.5 ശതമാനത്തിന്‍റെ വര്‍ദ്ധനവ് യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഉണ്ടായിക്കൊണ്ടിരിക്കും.

2004ല്‍ ഇവര്‍ പറഞ്ഞത് ,ഇപ്പോള്‍ ഒരു ലക്ഷം പൌണ്ട് കടം എടുത്തു വീട് മേടിച്ചാല്‍ അടുത്ത വര്‍ഷം അത് ഒരു ലക്ഷത്തി പതിമൂവായിരം പൌണ്ട് വിലയാകും.3%പലിശ പോയിട്ട് ഒരുലക്ഷത്തി പതിനായിരം പൌണ്ട്.അന്ന് ഈ സാമ്പത്തിക പ്രവാചകന്മാര്‍ ,നല്‍കിയ ഉപദേശം അനുസരിച്ച് വീട് മേടിച്ചവര്‍ കണക്കു കൂട്ടിയത് കുറഞ്ഞത് പത്ത് വര്‍ഷം കഴിയുമ്പോള്‍, അതായത് ഇപ്പോള്‍ ആ വീടുകള്‍ക്ക് ഇരട്ടി വിലയെങ്കിലും കുറഞ്ഞത് കാണേണ്ടതാണ്.

എന്നാല്‍ സംഭവിച്ചതോ?

വീടിന്‍റെ വില അസാധാരണമായി കയറി തുടങ്ങിയ 2004-2007 കാലത്ത് വീട് മേടിച്ചവര്‍ തലയില്‍ കൈ വച്ച് സ്വയം പഴിക്കുകയാണ് ഇപ്പോള്‍ .കാരണം അവര്‍ അന്ന് മേടിച്ച വീടുകളുടെ വില കൂടിയില്ല എന്ന് മാത്രമല്ല അന്ന് ഉണ്ടായിരുന്ന വിലയില്‍ നിന്നും 50% താഴോട്ട് പോവുകയും ചെയിതു.

അന്നത്തെ ശരാശരി വിലയായ 175,000പൌണ്ടില്‍ നിന്നും 85,000 പൌണ്ട് എന്ന ശരാശരിയിലേക്ക് വീടുകളുടെ വില കൂപ്പു കുത്തി.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇന്ന് 85,000 പൌണ്ട് വില വരുന്ന വീടുകളില്‍ താമസിക്കുന്ന ആളുകള്‍ 2004-2007 കാലഘട്ടത്തില്‍ വീട് മേടിച്ചത് കൊണ്ട് മാത്രം മോര്‍ട്ട്ഗെയിജായി മാസം അടക്കുന്നത് ഇരട്ടി തുകയാണ്.

ഇപ്പോള്‍ കാനഡ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മേലോട്ട് കുതിക്കുന്നത് 2000 ത്തിനു മുന്‍പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചിരുന്നത് പോലെയാണ്. അധികം താമസിയാതെ പോയതിനേക്കാള്‍ ദൂരം താഴോട്ട് വരാനാണ് സാധ്യത.മോര്‍ട്ട്ഗേജ് ഉപദേശകര്‍ മുതല്‍ സാമ്പത്തിക ഉപദേശകര്‍ വരെയുള്ളവര്‍ “ബാങ്ക് “എന്ന ലാഭേച്ഛയുള്ള  സ്ഥാപനത്തിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം മാത്രമാണ് എന്ന് കനേഡിയന്‍ മലയാളികളെങ്കിലും  ഓര്‍മ്മ വയ്ക്കുക .

Leave a Reply