728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയിലെ മലയാളിനഴ്സുമാര്‍ ഇനി ഒരു കുടക്കീഴില്‍

ടൊറന്റോ: കാനഡയിലെ മലയാളി നഴ്സുമാര്‍ ഒരു കുടക്കീഴില്‍ ഒത്തുചേരുന്നു. കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ ഉദ്ഘാടനം ഓഗസ്റ്റ് 31ന് നടക്കും. മിസിസാഗയിലെ നടരാജ് ബാങ്ക്വറ്റ് ഹാളിലാണ് [ NATARAJ BANQUET HALL , 7525 TORBRAM ROAD, MISSISSAUGA]  ഉദ്ഘാടനചടങ്ങുകള്‍. മന്തിമാര്‍, എംപിമാര്‍, സാമൂഹ്യ-സാമുദായിക നേതാക്കള്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് ആനി സ്റ്റീഫന്‍, സെക്രട്ടറി സൂസന്‍ ഡീന്‍ എന്നിവര്‍ അറിയിച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള ഉദ്ഘാടനകമ്മിറ്റിയെ ബ്രാംപ്ടനില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. മിനി ജോഷ്വ, ലെജു ചന്ദ്രന്‍, മേരി ശശികുമാര്‍, സാറാമ്മ വര്‍ഗീസ്‌, ലിസി ടോം, ബിനിമോള്‍ ജോഷി, മേഴ്സി വര്‍ഗീസ്‌, ജോസഫ് സ്റ്റീഫന്‍, ബോബി എബ്രഹാം, ബിജോ മാത്യു, മേരി വര്‍ഗീസ്‌, ലിമ ഫ്രാന്‍സിസ്, അന്‍സു ബിനു, റീന മോന്‍സി, റിലുരാജ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

കാനഡയില്‍ നഴ്സായി ജോലി ചെയ്ത് വിരമിച്ചവരെ യോഗത്തില്‍ ആദരിക്കും. ഇതിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ അവസരമുണ്ട്.

മലയാളിനഴ്സുമാരുടെ സാമൂഹ്യവും സാംസ്കാരികവും തൊഴില്‍പരവുമായ ഉന്നമനമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ പുതിയ അറിവുകളും ആശയങ്ങളും അംഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക, സഹായങ്ങള്‍ നല്‍കുന്ന വിവിധ ഏജന്‍സികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പെടും. ഇതിനായി ക്ലാസ്സുകള്‍ സംഘടിപ്പിക്കും. കാനഡയില്‍ പുതുതായി എത്തുന്ന നഴ്സുമാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക, തൊഴിലവസരങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കുക എന്നിവയും സംഘടനയുടെ ലക്ഷ്യമാണ്‌.

വിശദവിവരങ്ങള്‍ക്ക് www.canadianmna.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply