728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയിലെ പിഞ്ചു ബാലന്‍റെ പട്ടിണി മരണം : കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊറോണര്‍

jeffrey_baldwin.jpg.size.xxlarge.promoടോറന്റോ :

കാനഡയിലെ പിഞ്ചു ബാലന്‍റെ പട്ടിണി മരണത്തെക്കുറിച്ചുള്ള

പ്രത്യക അന്വേഷണ ഉദ്യോഗസ്ഥന്‍റെ ( Chief Coroner of Ontario) വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു.

2002  ല്‍ ആയിരുന്നു ടോറന്റൊയിലെ ജെഫ്രി ബാള്‍ട്വിന്‍ എന്ന അഞ്ചു വയസുകാരന്‍ പട്ടിണിമൂലമുണ്ടായ ബ്രോങ്കോ ന്യുമോണിയയെ  തുടര്‍ന്ന് മരണപ്പെട്ടത്.

ജെഫ്രി താമസിച്ചതിരുന്ന വീട്ടില്‍ അസ്വഭാവികമായി യാതൊന്നും തന്നെ കൊറോണര്‍ കണ്ടെത്തിയില്ല. എന്നാല്‍ ജെഫ്രി തന്‍റെ സഹോദരിയുമൊത്ത് താമസിച്ചിരുന്ന ബെഡ് റൂമില്‍ മൂത്രത്തിന്‍റെയും വിസര്‍ജ്യാവാശിഷ്ടങ്ങളുടെയും അതിപ്രസരം ഉണ്ടായിരുന്നതായി കൊറോണര്‍ കണ്ടെത്തി. കാത്തലിക് ചില്‍ഡ്റന്‍സ് എയിഡസ്  സൊസൈറ്റി പ്രവര്‍ത്തകനായ ഓസ്രിസ്  വില്ലോബോബ്സ് ഈ കണ്ടെത്തല്‍ ശരി വക്കുന്നു.

ജെഫ്രിയുടെ മുത്തശ്ശനും മുത്തശ്ശിയും നേരത്തെ തന്നെ ബാല പീഡനത്തിനു ശിക്ഷിക്കപ്പെട്ടിരുന്നു എന്ന വസ്തുത അവഗണിച്ചാണ് ജെഫ്രിയുടെയും കൂടപ്പിറപ്പുകളുടെയും സംരക്ഷണാവകാശം അവര്‍ക്ക് നല്‍കിയത് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും കൊറോണര്‍ നടത്തിയിട്ടിട്ടുണ്ട്. ജെഫ്രിയുടെ മരണത്തെ തുടര്‍ന്നു അവരെ മൂന്നാം മുറ പീഡന മുറകള്‍ ഉപയോഗിച്ചിട്ടുള്ള കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ജെഫ്രിയുടെ മുറിക്കു പുറത്ത്നിന്നും പൂട്ടുവാന്‍ പാകത്തില്‍ ഒരു സാക്ഷ ഉണ്ടായിരുന്നതായും മുറിക്കുള്ളില്‍ അതി ശൈത്യം ഉണ്ടായിരുന്നതായും വില്ലോ ബോബ്സ് പറയുന്നു. വളരെ കുറച്ചു കമ്പിളി വസ്ത്രങ്ങള്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂവത്രേ.ജെഫ്രി ഉപയോഗിച്ചിരുന്ന ബെഡ് പൂര്‍ണ്ണമായും മൂത്രത്തില്‍ കുതിര്‍ന്നു വൃതിഹീനമായിരുന്നതായി ഉദ്യോഗസ്ഥന്‍ കണ്ടെത്തി.

അഞ്ചാം വയസില്‍ ജെഫ്രി തന്‍റെ ദാരുണമായ അന്ത്യത്തി’ലെത്തുമ്പോള്‍ കേവലം 21 പൌണ്ട് തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഒരു തീരാ കളങ്കമായി അവശേഷിക്കുന്നു. ഭക്ഷണ ദൌര്‍ലഭ്യം മൂലമുണ്ടാകുന്ന പട്ടിണി മരണവാര്‍ത്തകള്‍ നിത്യാന എന്നോളം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പക്ഷെ കാനഡ എന്ന വികസിത രാജ്യത്ത് നടന്ന ഈ സംഭവം മനുഷ്യ മനസിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്ന ഒന്നാണ്.

www.indianews24.com

 

Leave a Reply