jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയിലെ പകുതി ഭക്ഷണശാലകളും പൂട്ടേണ്ടിവരുമെന്ന് സര്‍വേ

ഓട്ടവ: കോവിഡ് പ്രതിസന്ധിമൂലം കാനഡയിലെ പകുതിയിലേറെ ഭക്ഷണശാലകളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടേണ്ടി വന്നേക്കാമെന്ന് സര്‍വേ. കനേഡിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സാണ് സര്‍വേ നടത്തിയത്. രാജ്യത്ത് ആകെയുള്ള ഭക്ഷണശാലകളില്‍ 29 ശതമാനത്തിനും കോവിഡിനെത്തുടര്‍ന്നുള്ള സാമൂഹ്യ അകലം പാലിക്കല്‍ കാരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് സര്‍വെയില്‍ പറയുന്നു. മൂന്ന്‍ മാസത്തിലേറെ നിയന്ത്രണങ്ങള്‍ നീണ്ടാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് 31 ശതമാനം സ്ഥാപനങ്ങളുടെ ഉടമകള്‍ പറയുന്നു.
ഗുരുതരമായ പ്രതിസന്ധിയാണ് മേഖല നേരിടുന്നതെന്ന് കനേഡിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് പെരിന്‍ ബീറ്റി പറഞ്ഞു. നിരവധിപേര്‍ തൊഴില്‍രഹിതരാകും. 12 ലക്ഷം പേരാണ് ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നത്. 30 ബില്ല്യന്‍ ഡോളര്‍ ഭക്ഷണശാലകള്‍ ശമ്പള ഇനത്തില്‍ ചെലവഴിക്കുന്നുണ്ട്. പകുതിയിലേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതം വലുതായിരിക്കുമെന്നും ബീറ്റി മുന്നറിയിപ്പ് നല്‍കി.

Leave a Reply