728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയിലെ തീപ്പിടിത്തം: മലയാളികള്‍ സുരക്ഷിതര്‍

ടൊറന്റോ:കാട്ടുതീ പടര്‍ന്നു പിടിച്ച് വന്‍നാശനഷ്മുണ്ടാക്കിയ കാനഡയിലെ അല്‍ബര്‍ട്ടയിലെ ഫോര്‍ട് മക്മറെയില്‍ മലയാളി കുടുംബങ്ങളെല്ലാം സുരക്ഷിതര്‍.200 ഓളം മലയാളികുടുംബങ്ങളാണ് ഇവിടെയുള്ളത്.ഇവിടത്തെ കാല്‍ഗറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് കരള്‍ മേനോന്‍ ആണ് മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.മൂന്ന് ദിവസം മുമ്പുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് നേരിട്ടത്.എണ്‍പതിനായിരത്തിലധികം ആളുകളെയാണ് മാറ്റിപാര്‍പ്പിക്കേണ്ടി വന്നത്.

രാജ്യത്തിന്റെ എണ്ണ ഉല്‍പാദന കേന്ദ്രം പടിഞ്ഞാറന്‍ കാനഡയിലെ ആല്‍ബര്‍ട്ടയിലാണ്.തീ പടര്‍ന്നതിനെ തുടര്‍ന്ന് മുന്‍കരുതലായി ഇവിടെയുള്ള എണ്ണശാലകളിലെ ഉല്‍പാദനം നിര്‍ത്തിവച്ചു.തീ നിയന്ത്രണാതീതമായതോടെ ആളുകളെ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമാണ് രക്ഷപ്പെടുത്തിയത്.മേഖലയിലെ മലയാളികള്‍ അടക്കമുള്ളവരോടെ അവശ്യ രേഖകളും അത്യാവശ്യ വസ്തുക്കളും എടുത്തു സ്ഥലം വിടാന്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതനുസരിച്ച് എല്ലാവരും തയ്യാറായി കാറുകളിലും മറ്റും കുത്തിനിറച്ചാണ് ഫോര്‍ട് മക്മറെയില്‍ നിന്നും പലായനം ചെയ്തത്.കരള്‍ മേനോന്റെ മകള്‍ താര ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയാണ് താമസിച്ചു വന്നത്.

തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായ ശേഷം പരിസ്ഥിതിവാസ യോഗ്യമാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ സ്വവസതികളിലേക്ക് തിരിച്ചുപോകാന്‍  കഴിയുകയുള്ളു.പലരും ദിവസങ്ങളായി വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ നാശനഷ്ടം എത്രത്തോളമുണ്ടാവുമെന്ന് ഇനിയും വ്യക്തമല്ല.

INDIANEWS24.COM Torrento

Leave a Reply