jio 800x100
jio 800x100
728-pixel-x-90
<< >>

കാനഡയിലെ എം കെ എ മലയാളി കുടുംബസംഗമം 23ന്‌

മിസ്സിസാഗ: കാനഡയിലെ മലയാളി സംഘടനയായ മിസ്സിസാഗ കേരള അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം ഈ മാസം 23ന് ബ്രാംപ്റ്റണിലുള്ള ചിങ്കുവകോസില്‍ നടക്കും. ഉച്ചയ്ക്ക്‌ 12 മുതല്‍ വൈകീട്ട് ആറ് വരെയാണ് സംഗമം.

കുടുംബസംഗമത്തില്‍ സംഘടനയില്‍ അംഗത്വമില്ലാത്തവര്‍ക്കും കുടുംബസമേതം പങ്കെടുക്കാം. പുതുതായി അംഗത്വമെടുക്കുന്നതിനും അവസരമുണ്ട്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി വിനോദങ്ങള്‍ക്കും മറ്റുമുള്ള വേദിയാകും. നാടന്‍ വിഭവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ചായക്കടയും പരിപാടിയുടെ ഭാഗമായി ഒരുങ്ങും. ചാട, തട്ട് ദോശ, വട, ബിരിയാണി, ഓംലെറ്റ് തുടങ്ങിയവ തത്സമയം പാചകം ചെയ്ത് പാര്‍ക്കില്‍ എത്തിക്കും. എല്ലാവരും നാടന്‍ വേഷത്തിലാകും പരിപാടിയില്‍ പങ്കെടുക്കുക. മുന്‍കൂട്ടി പേര് നല്‍കുന്നവര്‍ക്ക് മാത്രമേ കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് : 6475881824, 6472956474.

INDIANEWS24.COM Mississauga

Leave a Reply