728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയിലും യുഎസിലും അഞ്ചാംപനി പടരുന്നു

ടൊറന്റോ: കാനഡയിലും യുഎസിലും അഞ്ചാംപനി പടരുന്നതായി റിപ്പോര്‍ട്ട്. യുഎസിലേക്കാള്‍ ഗുരുതരമാണ് കാനഡയിലെ സ്ഥിതി. പ്രതിരോധ കുത്തിവെപ്പിന്‍റെ അപര്യാപ്തതയാണ് രോഗം പടരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. എന്നാല്‍, മുതിര്‍ന്നവര്‍ക്കും പിടിപെടാം.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ബ്രിട്ടീഷ് കൊളംബിയ മുതല്‍ ഒണ്ടേരിയോ വരെയുള്ള പ്രൊവിന്‍സുകളില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. ഒരാഴ്ച മുമ്പുള്ള കണക്ക് പ്രകാരം ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 320 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഈ വാര്‍ത്ത‍ തയ്യാറാക്കുമ്പോഴും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായതായ റിപ്പോര്‍ടുകള്‍ വരുന്നുണ്ട്.

പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകള്‍ ചുവക്കുക എന്നിവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഇവ കണ്ടുതുടങ്ങി ഒരു ദിവസത്തിനുള്ളില്‍ രോഗിയുടെ ശരീരമാസകലം ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടും. ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയും ഇതോടൊപ്പം പിടിപെടാം.

രോഗം ബാധിച്ച ആളുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉള്ള സ്രവങ്ങളില്‍ നിന്ന് നേരിട്ടോ അന്തരീക്ഷത്തിലൂടെയോ രോഗം പകരാം. അതുകൊണ്ടുതന്നെ രോഗം ബാധിച്ച വ്യക്തി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ജാഗ്രത പാലിക്കണം. അഞ്ചാംപനിയുണ്ടെന്ന് സംശയിക്കുന്നവര്‍ ആശുപത്രികളിലോ ക്ലിനിക്കുകളിലോ എത്തുന്നതിന് മുമ്പ് തങ്ങള്‍ രോഗബാധിതരാണെന്ന് സംശയിക്കുന്ന കാര്യം ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് അറിയിക്കണമെ

Leave a Reply