728-pixel-x-90-2-learn
728-pixel-x-90
<< >>

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

ടൊറന്റോ: പുലിമുരുകന്‍ എന്ന സര്‍വകാല ഹിറ്റിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി ഏഴ് പ്രദര്‍ശനങ്ങളാണുള്ളത്. കഴിഞ്ഞയാഴ്ച വിജയകരമായി പ്രദര്‍ശിപ്പിച്ച ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഈയാഴ്ച മിസിസാഗയിലും ബര്‍ലിംഗ്ടനിലും എത്തും.

റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍  [115 YORK BLVD, RICHMOND HILL] ഫെബ്രുവരി 10 [വെള്ളി] രാത്രി 9:40നും11,12 തിയതികളില്‍ ഉച്ചകഴിഞ്ഞ് 3:45നും ചിത്രം പ്രദര്‍ശിപ്പിക്കും. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] 11, 12 തിയതികളില്‍ ഉച്ചയ്ക്ക് 12:45നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍ സിനിമാസില്‍  [1530 ALBION RD
Etobicoke M9V 1B4] ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.00നുമാണ് പ്രദര്‍ശനം.

‘ജോമോന്റെ സുവിശേഷങ്ങള്‍ മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ട്. ബര്‍ലിംഗ്ടണ്‍ സിനി സ്റ്റാര്‍സില്‍ [460 BRANT ST.BURLINGTON L7R 4B6] രണ്ടും [ഫെബ്രുവരി 11 രാത്രി 9:20, 12ന് ഉച്ചകഴിഞ്ഞ് 3:00, മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 BURNHAMTHORPE RD,EAST,Mississauga L5A 3Y1] 11 രാത്രി 9:20 എന്നിങ്ങനെയാണ് പ്രദര്‍ശനങ്ങള്‍.

പുലിമുരുകനിലെ അതിമാനുഷ കഥാപാത്രത്തില്‍ നിന്ന് പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന സാധാരണക്കാരനിലേക്ക്‌ മോഹന്‍ലാല്‍ അനായാസം വേഷപ്പകര്‍ച്ച നടത്തുന്ന സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മലയാളികള്‍ക്ക് ചിരപരിചിതമായ വീട്ടുകാര്യങ്ങളും അയല്‍പക്കങ്ങളും സൗഹൃദങ്ങളും ഇതുവരെ കാണാത്ത രീതിയില്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോൾ ഈ പടം എന്റെര്‍ടെയിനിംഗിന്റെ വേറൊരു തലംതന്നെ സമ്മാനിക്കുന്നു.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രായത്തിനു ചേര്‍ന്ന പ്രണയചിത്രമെന്നും അല്ലെങ്കില്‍ പ്രണയത്തിന് പ്രായം തടസ്സമല്ലെന്നു കൂടി ഈ മുന്തിരിവള്ളികള്‍ ഉറപ്പിക്കുന്നുണ്ട്.

മികച്ചൊരു കുടുംബചിത്രം എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.ദൃശ്യത്തിന്റെ പിന്തുടര്‍ച്ചയായി മോഹന്‍ലാലും മീനയും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകർക്ക് അവർ എവിടെയോ കണ്ടുമറന്ന അല്ലെങ്കിൽ വളരെ അടുത്ത് അറിയാവുന്നത് എന്ന് തോന്നിപ്പിക്കുന്ന ഉലഹന്നാനും ആനിയമ്മയും ആണ്.പ്രണയോപനിഷത്ത് എന്ന വി ജെ ജെയിംസിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിന്ധുരാജ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബു ജേക്കബ് ആണ്.

അവിചാരിതമായ കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയതല്ല മറിച്ച് ഓരോ സീനും പുതുമയോടെ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ്‌ലൈനിനെ സാധൂകരിക്കുന്ന കഥയും രംഗങ്ങളുമാണ് സിനിമയില്‍

Leave a Reply