728-pixel-x-90-2-learn
728-pixel-x-90
<< >>

കാത്തിരിപ്പുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം:കേരളം ആര്‍ക്കെന്ന് ഉറപ്പിക്കുന്നതിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം.വ്യാഴാഴ്ച്ച രാവിലെ എട്ടിന് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടുകള്‍ എണ്ണിത്തുടങ്ങും.ഒരു മണിക്കുറാകോമ്പോഴേക്കും ചിത്രം വ്യക്തമാകും.ഭരണം തിരികെ ലഭിക്കുമെന്ന് എല്‍ ഡി എഫ് ആത്മവിശ്വാസം പുലര്‍ത്തുമ്പോള്‍ നേരീയ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്നു.

ആദ്യ അരമണിക്കൂര്‍ പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണുക.തുടര്‍ന്ന് ബാലറ്റ് പെട്ടികളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.ഒമ്പത് മണിയോടെ ആരെല്ലാം വാഴുമെന്നതിന്റെയും വീഴുമെന്നതിന്റെയും കൃത്യമായ സൂചനകള്‍ ലഭിച്ചു തുടങ്ങും.

എക്‌സിറ്റ്‌പോള്‍ ഫലം പാടേ വിഴുങ്ങാന്‍ മൂന്ന് മുന്നണികളും തയ്യാറായിട്ടില്ല.നൂറ് സീറ്റ് വരെ എല്‍ ഡി എഫ് നേടാമെന്ന് പ്രവചിക്കുമ്പോള്‍ മുന്നണിയുടെ കണക്കുകൂട്ടലില്‍ 93 സീറ്റുകളാണ് ഉറപ്പാക്കുന്നത്.എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ മറികടന്ന് ഭരണത്തുടര്‍ച്ചയുണ്ടാകാം എന്ന് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ 75 സീറ്റുകളില്‍ യു ഡി എഫ് വിജയം ഉറപ്പാക്കുന്നു.ബി ജെ പി അക്കൗണ്ട് തുറക്കുന്നതിനെ കുറിച്ച് യു ഡി എഫ് മൗനം പാലിക്കുമ്പോള്‍ എല്‍ ഡി എഫ് പറയുന്നത് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്നാണ്.മഞ്ചേശ്വരം,കാസര്‍കോട്,നേമം മണ്ഡലങ്ങളിലൂടെ ബി ജെ പി സംസ്ഥാന നിയമസഭയില്‍ ആദ്യമായി ഇരിപ്പുറപ്പിക്കുമെന്ന് എല്‍ ഡി എഫ് കണക്കുകൂട്ടുന്നു.

എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന പൂഞ്ഞാറില്‍ ഇരു മുന്നണിയും ജയിക്കുമെന്ന് അവകാശപ്പെടുന്നു.എല്‍ ഡി എഫ് കണക്കുകൂട്ടലില്‍ അഴിമതി ആരോപണം നേരിടുന്ന കെ എം മാണിയും കെ ബാബുവും തോല്‍ക്കുമെന്ന് കരുതുന്നു.ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഫ് കെ മുരളീധരന്‍ ജയിക്കുമെന്നാണ് ഉറപ്പാക്കുന്നത്.താരപോരാട്ടത്തില്‍ ശ്രദ്ധേയമായ പത്തനാപുരത്തും കൊല്ലത്തും എല്‍ ഡി എഫ് ജയിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ ഇരുമണ്ഡലങ്ങളിലും യു ഡി എഫ്‌ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല.

ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിനു പിന്നാലെ ആവേശത്തിലായ പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്ത് എന്‍ ഡി എ ഒമ്പത് മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് പ്രവചിക്കുന്നു.നേമം,വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം,ചെങ്ങന്നൂര്‍,പാലക്കാട്,മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി ജെ പി വിജയിക്കുമ്പോള്‍ ഘടകകക്ഷിയായ ബി ഡി ജെ എസ് കുട്ടനാട്, ഉടുമ്പന്‍ചോല,കോവളം സീറ്റുകളില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തുന്നു.

INDIANEWS24.COM T V P M

Leave a Reply