Rome:മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു . സഭകള്‍ തമ്മില്‍ വ്യത്യസ്തതകള്‍ നിലനില്‍ക്കുന്പോഴും മുന്‍വിധികള്‍ ഒഴിവാക്കി പരസ്പര ധാരണയോടെ സഹകരിച്ച് സാമൂഹ്യ തിന്മകള്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ത്യാഗത്തിന്റെ അള്‍ത്താരയിലേക്ക് സ്നേഹത്തോടെ മുന്നേറാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.