728-pixel-x-90-2-learn
728-pixel-x-90
<< >>

കാതോലിക്കാ ബാവയെ അറസ്റ്റ് ചെയ്തു

കൊച്ചി: വിലക്ക് ലംഘിച്ച് ആലുവ തൃക്കുന്നത്ത് സെമിനാരിയോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ച ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്കാ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മെത്രാപ്പോലീത്തമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ബാവയെ ആലുവ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പള്ളി പോലീസ് പൂട്ടി മുദ്ര വെച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെമിനാരിയോട് ചേര്‍ന്നുള്ള പള്ളിയില്‍ പുലര്‍ച്ചെ 4 മണിയോടെ കാതോലിക്ക ബാവയുടെ നേതൃത്ത്വത്തില്‍ ഒരു സംഘം വിശ്വാസികള്‍ പൂട്ടുപൊളിച്ച് കയറി കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു.

Leave a Reply