728-pixel-x-90-2-learn
728-pixel-x-90
<< >>

ക്രിക്കറ്റില്‍ നൊസ്റ്റാള്‍ജിയ പുനരവതരിച്ചപ്പോള്‍

ലോസ്ഏഞ്ചല്‍സ്:ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗ് മൂന്നാം മത്സരവും പിന്നിടുമ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരായ സച്ചിനും ഗാംഗുലിയും ക്രിക്കറ്റ് പ്രേമികള്‍ക്കായി കാഴ്ച്ചവെച്ചത് വലിയ സമ്മാനങ്ങള്‍.ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ക്രീസില്‍ ഇരുവരുടെയും പ്രതാപകാലത്തെ വീണ്ടും അവതരിപ്പിക്കുന്ന തരത്തില്‍ നിറഞ്ഞാടി.

വെടിക്കെട്ട് ശൈലിയിലായിരുന്ന സച്ചിന്‍ ആറ് സിക്‌സറും രണ്ട് ഫോറും പായിച്ചുകൊണ്ടാണ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.27 പന്തില്‍ 56 റണ്‍സ് നേടിയായിരുന്നു സച്ചിന്റെ പ്രകടനം.സ്പിന്‍ ബോളര്‍മാരെത്തിയാല്‍ ക്രിസില്‍ നിന്നും സ്‌റ്റെപ്പ്ഔട്ട് ചെയ്ത് ലെഗ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്തി പന്ത് ഗ്യാലറിയിലെത്തിക്കുന്ന സ്വതസിദ്ധമായ ഷോട്ടുകള്‍ ഉതിര്‍ത്ത് ഗാംഗുലി കാണികളെ വിരുന്നുട്ടി.20 ഓവറില്‍ 219 റണ്‍സ് നേടിയ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗാംഗുലി പുറത്താകാതെ നേടിയത് 50(37)റണ്‍സ്.വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗും ഒട്ടും മോശമാക്കിയില്ല-27(15).

കളി ആര്‍ക്കൊപ്പം നിന്നെന്നു ചോദിച്ചാല്‍ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നും പറയാനില്ല.രണ്ടാം ട്വെന്റി20യില്‍ പരമ്പര അടിയറവെച്ചെങ്കില്‍ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടമായിരുന്ന ഇന്ന് എതിരാളികളായ ഷെയ്ണ്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സിന് പരമ്പര സമ്പൂര്‍ണമായും അടിയറവച്ചു.

INDIANEWS24.COM Sports Desk

Leave a Reply