jio 800x100
jio 800x100
728-pixel-x-90
<< >>

കാണാതായ വിമാന അവശിഷ്ടങ്ങളും 40 മൃതദേഹങ്ങളും കണ്ടെത്തി

ജക്കാര്‍ത്ത:കാണാതായ എയര്‍ ഏഷ്യ വിമാനം കടലില്‍ പതിച്ചതെന്നു വ്യക്തമായി.ബോര്‍ണിയോ ദ്വീപിനടുത്ത് ചില അശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 40 പേരുട മൃതദേഹങ്ങള്‍ തെരച്ചില്‍ നടത്തുന്ന നാവികസേന കണ്ടെത്തുകയും ചെയ്തു.ഇന്തോനേഷ്യന്‍ നാവിക സേന വക്താവ് മനാഹരന്‍ സിമോരാങ്കിര്‍ കദിസ്‌പെനല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ബോര്‍ണിയോ ദ്വീപിന് സമീപത്തുള്ള ജാവ സമുദ്രത്തില്‍ നിന്നും ചുവപ്പും, വെള്ളയും കറുപ്പും നിറത്തിലുള്ള അവശിഷ്ടങ്ങളാണ് ലഭിച്ചത്. എയര്‍ ഏഷ്യ വിമാനത്തിന്റെ നിറം ചുവപ്പും വെള്ളയുമായിരുന്നു. കൂടുതല്‍ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

വിമാനത്തെ അവസാനമായി റഡാറില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലത്തായി ആകാശമാര്‍ഗം നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍, ചങ്ങാടം, ലൈഫ് ജാക്കറ്റ്, ചതുരത്തിലുള്ള വലിയ പെട്ടി, നീണ്ട ഓറഞ്ച് കുഴലുകള്‍ എന്നിവയും ലഭിച്ചു.

ഞായറാഴ്ച രാവിലെയാണ് 162 പേരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കാണാതായത്. മൂന്ന് ദിവസത്തോളമായി നടന്നു വന്ന തിരിച്ചിലില്‍ കൂടുതല്‍ വിമാനങ്ങളും കപ്പലുകളും രംഗത്തെത്തിയിരുന്നു.

INDIANEWS24 INTERNATIONAL DESK

Leave a Reply