728-pixel-x-90-2-learn
728-pixel-x-90
<< >>

കാണാതായ മലേഷ്യന്‍ വിമാനാവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലിലെന്ന് റിപ്പോര്‍ട്ട്‌

ലണ്ടന്‍:ഒരു വര്‍ഷത്തിലേറെയായി കാണാതിയിട്ടുള്ള മലേഷ്യന്‍ വിമാനം എം എച്ച് 370യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യോമയാന സാങ്കേതിക വിഗദ്ധരുടെ റിപ്പോര്‍ട്ട്.2014 മാര്‍ച്ചില്‍ യാത്രയ്ക്കിടെ വിമാനം കാണാതായതു മുതല്‍ സംഭവത്തെ കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കുന്ന മിലിട്ടറി ഏവിയേഷന്‍ ടെക്‌നോളജിയില്‍ ജോലിചെയ്യുന്ന സാങ്കേതിക വിദഗ്ധന്‍ ആന്‍ഡ്രേ മിലനേയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയ്ക്കും മലേഷ്യക്കും ഇടയിലായി ബംഗാള്‍ ഉള്‍ക്കടലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളുള്ളതെന്നും എന്നാല്‍ ഇവ കണ്ടെത്താനായി 1.3 മില്യന്‍ പൗണ്ട് ആവശ്യമാണെന്നും മില്‍നേ വ്യക്തമാക്കി.കടലിലുള്ള വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളില്‍ നിന്നും പണം പിരിച്ച് അത് കണ്ടെത്താനാണ് മില്‍നേയുടെ ശ്രമം.തന്റെ ഈ ഉദ്യമത്തില്‍ 6.70 പൗണ്ട് വീതം നല്‍കി പിന്തുണ നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

239 യാത്രക്കാരുമായി 2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനം കാണാതായത്. മാസങ്ങളോളം നീണ്ടു നിന്ന തെരച്ചിലുകള്‍ക്ക് ശേഷവും വിമാനത്തെപ്പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല.അവസാനം വിമാനം അപകടത്തില്‍പ്പെട്ടതാണെന്ന് മലേഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

INDIANEWS24.COM LONDON

Leave a Reply