ക്വാലാലമ്പൂര്‍:കടല്‍കൊള്ളക്കാര്‍ റാഞ്ചിയെന്ന് സംശയം ഉയര്‍ന്ന മലേഷ്യന്‍ ചരക്കു കപ്പല്‍ കണ്ടെത്തി.നാല് ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരുള്ള എംവി സാലിയാന്‍ എന്നു പേരുള്ള കപ്പല്‍ മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ (എംഎംഇഎ) സാരാവാക്ക് സംസ്ഥാന കമാന്‍ഡറായ ഇസ്മയീല്‍ ബുജാങ് കണ്ടെത്തിയതായാണ് വിവരം.ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
മിരി തുറമുഖത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ ദൂരെ സഞ്ചരിക്കുമ്പോഴാണ് കപ്പല്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇതിനെ തുറമുഖത്തെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.കൂടുതള്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
INDIANEWS24.COM Kualalumpur