728-pixel-x-90-2-learn
728-pixel-x-90
<< >>

കാണാതായ പ്രാവിനെ കണ്ടെത്തിയാല്‍ 7.75 ലക്ഷം പ്രതിഫലം

ബെര്‍ലിന്‍:ജര്‍മ്മനിയില്‍ തന്റെ പ്രാവിനെ കാണാതായ ഉടമ അതിനെ കണ്ടെത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് പതിനായിരം യൂറോ.ഏകെദേശം 7.75 ലക്ഷം ഇന്ത്യന്‍ രൂപ വരും ഇത്.ഇത്രയേറെ രൂപ വാഗ്ദാനം ചെയ്യുന്ന പ്രാവിനെ ഈ ഉടമ വാങ്ങിയത് 1.16 കോടി(15000യൂറോ) രൂപയ്ക്കാണ്.

ആറ് വയസ്സ് പ്രായമുള്ള എ എസ് 969 എന്ന് പേരുള്ള ആണ്‍ പ്രാവിനെ ശനിയാഴ്ച രാത്രി മുതലാണ് നഗരത്തിലുള്ള പക്ഷിക്കൂട്ടില്‍ നിന്നും കാണാതായത്.സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.ഇളം ചാര നിറത്തിലുള്ള ഈ പ്രാവിന്റെ വില മനസ്സിലാക്കിയ ആരെങ്കിലും തട്ടിയെടുത്തതാണോയെന്നും സംശയിക്കുന്നുണ്ട്.

INDIANEWS24 BERLIN

Leave a Reply