jio 800x100
jio 800x100
728-pixel-x-90
<< >>

കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള സംവിധാനവുമായി ഫേസ്ബുക്ക്

കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഫേസ്ബുക്ക് രംഗത്ത്. അംബര്‍ അലര്‍ട്ട് എന്ന സംവിധാനവുമായി അമേരിക്കയിലാണ് ഇത് ആദ്യമായി നിലവില്‍ വരുന്നത്. ഫേസ്ബുക്കിലെ അംഗങ്ങളെ ഉപയോഗിച്ച് കുട്ടികളെ കണ്ടെത്താനും അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്നത് തടയാനുമാണ് ഈ നീക്കം.

അമേരിക്കന്‍ സെന്റര്‍ ഫോര്‍ മിസ്സിങ്, എക്‌സ്‌പ്ലോയിറ്റ് ചില്‍ഡ്രണിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ എത്തിക്കാനും ഈ അലര്‍ട്ട് സംവിധാനം ഉപകാരപ്പെടും.കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറാനും ഷെയര്‍ ചെയ്യാനും ഫേസ്ബുക്ക് അംഗങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ കൂടുതലായുള്ള താല്‍പര്യം പുതി ആപ്ലിക്കേഷന്‍ ഭാവിയില്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നാണ് ഫേസ്ബുക്ക് വക്താക്കള്‍ പറയുന്നത്.

2014ല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ 11 വയസുള്ള കുട്ടിയെ കാണാതിയിട്ട് ഫേസ്ബുക്ക് വഴിയാണ് കണ്ടെത്തിയത്.അമേരിക്കയില്‍ ഇത് വന്‍ പ്രാധാന്യം നേടിയിരുന്നു.

INDIANEWS24 TECHNOLOGY

 

Leave a Reply