jio 800x100
jio 800x100
728-pixel-x-90
<< >>

കാട് കടന്ന് ചലച്ചിത്രോല്‍സവ കാഴ്ച കാണാന്‍ അവരെത്തി

തിരുവനന്തപുരം: കാട് കടന്ന് കാഴ്ചയുടെ കാണാപ്പുറങ്ങള്‍ തേടി അവരെത്തി… തിരുവനന്തപുരം ഇടിഞ്ഞാര്‍ ഗവ. ട്രൈബല്‍ ഹൈസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനെത്തിയത്. കുട്ടികളില്‍ പലരും തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ല എന്നതാണ് സത്യം. ടി.വിയിലാണ് ചലച്ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. തിയേറ്ററില്‍ സിനിമ കാണണമെങ്കില്‍ 30 കിലോമീറ്റര്‍ അകലെ നെടുമങ്ങാട് പോണം. അത് വര്‍ഷത്തിലൊരിക്കലെങ്കിലും നടന്നാലായി.
ശാരോണ്‍, ബിജോയ്, അഭിരാജ്, അരുണ്‍, അജീഷ് ബിനു, ശ്യാം, ജിഷ്ണു, മിഥുന്‍ എന്നിവരാണ് അധ്യാപകരായ വിജിത് കുമാര്‍, സുധീഷ് എന്നിവര്‍ക്കൊപ്പമാണ് മേളയ്‌ക്കെത്തിയത്. സ്‌കൂളിന് ക്ഷണം ലഭിച്ചത് കൊണ്ടാണ് തങ്ങള്‍ക്ക് പങ്കെടുക്കാനായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വീട്ടില്‍ നിന്ന് സിനിമയ്ക്ക് പോകുന്ന പതിവില്ല. അതുകൊണ്ട് ടി.വിയിലാണ് സിനിമ കാണുന്നത്. വിജയുടെയും സൂര്യയുടെയും മറ്റും സിനിമകള്‍ കണ്ട് പരിചയിച്ച ഇവര്‍ക്ക് ഹോം എലോണ്‍ കണ്ടപ്പോള്‍ അത്ഭുതമായിരുന്നു. കുട്ടികള്‍ക്കായി ലോകത്ത് ധാരാളം സിനിമ ഇറങ്ങുന്നുണ്ടെന്ന കാര്യവും ഇവര്‍ക്ക് പുതിയ അറിവായിരുന്നു.
INDIANEWS24 TVM

Leave a Reply