728-pixel-x-90-2-learn
728-pixel-x-90
<< >>

കാക്കിയണിഞ്ഞ് സുരേഷ് ഗോപി വീണ്ടും

നരവധി ആക്ഷന്‍ഹിറ്റുകളൊരുക്കിയ ഷാജി കൈലാസ് വീണ്ടും പൊളിറ്റിക്കല്‍ ത്രില്ലറുമായെത്തുന്നു.ഷാജിയുടെ ചിത്രങ്ങളില്‍ കാക്കിയണിഞ്ഞെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സുരേഷ് ഗോപി പോലീസ് ഓഫീസറായാണ് പ്രത്യക്ഷപ്പെടുക.രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

മുന്‍ ചിത്രങ്ങളിലേത് പോലെ തന്നെ സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിലും പ്രമേയമാക്കുന്നതെങ്കിലും സോളാര്‍ കേസും മറ്റ് ചില വ്യക്തികളുടെ ജീവിതവുമായും യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് ഷാജി കൈലാസ് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.കേരള രാഷ്ട്രീയത്തെ ഏറെ പിടിച്ചുലുച്ച സോളാര്‍ തട്ടിപ്പിന്റെ കഥയുമായ് ഷാജി ചിത്രമൊരുക്കുന്നതായി നേരത്തെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്ത പരന്നിരുന്നു.വിവാദ നായിക സരിത എസ് നായര്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ അത്തരം പ്രചാരങ്ങളൊന്നും ശരിയല്ലെന്ന് ഷാജി കൈലാസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

INDIANEWS24.COM Movies

Leave a Reply