728-pixel-x-90-2-learn
728-pixel-x-90
<< >>

കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂൾ അധ്യാപിക കെ.ബീന (49) നിര്യാതയായി

ആലപ്പുഴ:തിരുവമ്പാടി ഹൈസ്കൂള്‍ മുൻ മാനേജർ ശ്രീ.ബാലകൃഷ്ണൻ ജി.കുറുപ്പിന്റെ ഭാര്യയും കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂൾ അധ്യാപികയുമായ കെ.ബീന (49) നിര്യാതയായി.ഭൗതികശരീരം ഇന്ന് രാവിലെ 10 മണിമുതൽ 12 വരെ കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പൊതു ദർശനത്തിന് വച്ചു. അധ്യാപകരും ഇതര ജീവനക്കാരും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും രക്ഷിതാക്കളും തദ്ദേശവാസികളും ഉള്‍പ്പെടെ വന്‍ ജനാവലി ബീനടീച്ചര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.അര്‍ബുദ രോഗ ബാധയോട് മല്ലീട്ടു ജീവിതത്തിലേക്ക് തിരികെ വരാനൊരുങ്ങവേയാണ് ബീന ടീച്ചറുടെ നില ഗുരുതരമായത്.ഹൃദയാഘാതമാണ് മരണ കാരണം.ശവസംസ്ക്കാരം ഉച്ചക്ക് 2.30 നു പട്ടണക്കാട് പൊന്നാംവെളി പടിഞ്ഞാറു തട്ടാൻപറമ്പിലെ തറവാട്ടില്‍ വച്ചു നടന്നു.ഗവേഷക വിദ്യാര്‍ഥിയായ ഹീരയും പ്ലസ് ടു   വിദ്യാര്‍ഥിനിയായ ഉത്തരയും മക്കളാണ്.

balakrishan family

 

INDIANEWS24 Alappuzha

Leave a Reply