jio 800x100
jio 800x100
728-pixel-x-90
<< >>

കാംപിയന്‍ സ്കൂളില്‍ പെറ്റല്‍സ് ഗ്ലോബ് കിന്‍ഡര്‍ ഫിയസ്റ്റ അരങ്ങേറി

ഇടപ്പള്ളി : കുട്ടികളുടെ ബൗദ്ധികവും കലാപരവുമായുള്ള ഉന്നമനത്തിനായി സ്ഥാപിതമായ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്ന കിന്‍ഡര്‍ ഫിയസ്റ്റ  ഇടപ്പള്ളി കാംപിയന്‍സ്കൂളില്‍ അരങ്ങേറി. . കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പ്രൈമറി വിഭാഗം വരെയുള്ള കുട്ടികള്‍ക്കായി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ശില്‍പ്പശാല, ആല്‍ഫാബെറ്റ് ആന്‍ഡ് നമ്പര്‍ ഡൂഡിലിംഗ് സെഷനുകള്‍, അനിമേറ്റഡ് ഗെയിമുകള്‍, കാരിക്കേച്ചറിംഗ്, കൈറ്റ് ഫിയസ്റ്റ, ഇംഗ്ലീഷ് ഫൊണറ്റിക് പരിശീലനം തുടങ്ങി വിവിധ പരിപാടികള്‍ തികച്ചും സൗജന്യമായാണ് കുട്ടികള്‍ക്ക് ലഭ്യമാകുന്നത്.  മള്‍ട്ടിപ്പിള്‍ ഇന്റെലിജന്‍സ് തിയറിയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ എട്ട് ബുദ്ധികേന്ദ്രങ്ങളെയും ഉദ്ദീപിപ്പിക്കുന്ന പ്രോഗ്രാമുകളാണ് കിന്‍ഡര്‍ ഫിയസ്റ്റയില്‍ അവതരിപ്പിക്കുന്നത്..
കാംപിയന്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ.കെ വി തോമസ്‌, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലീലാമ്മ തോമസ്‌ , പെറ്റല്‍സ് ഗ്ലോബ്  ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ ചെയര്‍മാനും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷ,  ലേണ്‍വെയര്‍ കിഡ്‌സ് സ്ഥാപകനും പരിശീലകനുമായ ജിജു തോമസ്,വിബിന്‍ ജയിംസ്, കാംപിയന്‍ സ്കൂള്‍ കിന്റര്‍ഗാര്‍ട്ടന്‍ ഹെഡ് സുപ്രിയ  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ആലുവയിലെ പ്രമുഖ വിദ്യാലയങ്ങളിലും കിന്‍ഡര്‍ ഫിയസ്റ്റയുടെ ഭാഗമായി കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനും ആന്‍ഡ്‌ ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിരുന്നു.ആലുവയിലെ പ്രമുഖ വിദ്യാലയങ്ങളിലും കിന്‍ഡര്‍ ഫിയസ്റ്റയുടെ ഭാഗമായി കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിരുന്നു
കിന്‍ഡര്‍ ഫിയസ്റ്റയെ തുടര്‍ന്ന് 2018 ജനുവരിയില്‍ എറണാകുളത്ത് കേരളത്തിലെ നൂറ് പ്രമുഖ വിദ്യാലയങ്ങളിലെ കിന്‍ഡര്‍ഗാര്‍ട്ടന്‍ ലിഡേഴ്‌സിനായി ഏര്‍ളി എഡ്യുക്കേഷന്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് (Early Education Leaders Conference) പെറ്റല്‍സ് ഗ്ലോബ് സംഘടിപ്പിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ www.petalsglobe.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.campion 13campion 12
INDIANEWS24 Education Desk

Leave a Reply