728-pixel-x-90-2-learn
728-pixel-x-90
<< >>

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ആന്റണി ഇടപെടുന്നു

ന്യൂഡല്‍ഹി : പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട കസ്തൂരി രംഗപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച കേരളത്തിന്‍റെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി ഇടപെടുന്നു. കേരളത്തിലെ മലയോര മേഖലയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യം വിലയിരുത്തി, പ്രശ്നത്തില്‍ ആന്‍റണിയുടെ ഇടപെടലുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ ചാണ്ടി, ആന്‍റണിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ തിരിചെ്ചത്തിയ മുഖ്യമന്ത്രി നാളെ വീണ്ടും ഡല്‍ഹിയിലെത്തുന്നതോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുങ്ങും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. എച്ച്എംടി നവീകരണം സംബന്ധിച്ച് ഘന വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേലിനെയും മുഖ്യമന്ത്രി കാണും.

Leave a Reply