728-pixel-x-90-2-learn
728-pixel-x-90
<< >>

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : ജനാഭിപ്രായം സ്വരൂപിക്കും

തിരുവനന്തപുരം:കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാനും ജനാഭിപ്രായം സ്വീകരിക്കുന്നതിനുംവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നാളെ അടിമാലിയില്‍ ഒന്‍പത് മണിമുതല്‍ തെളിവെടുപ്പ് ആരംഭിക്കും. ദേവികുളം താലൂക്ക് ഓഫീസില്‍ രാവിലെ 11.30നും നെടുങ്കണ്ടം താലൂക്ക് ഓഫീസില്‍ മൂന്നുമണിക്കും കുമിളി വനശ്രീ ഓഡിറ്റോറിയത്തിലും തെളിവെടുപ്പ് നടക്കും. ബുധനാഴ്ച രാവിലെ ഒന്‍പതിന് കട്ടപ്പന ടൗണ്‍ ഹാളിലും ചെറുതോണി-ഇടുക്കി കളക്ടറേറ്റില്‍ ഉച്ചയ്ക്ക് 2.30നും തൊടുപുഴ ടൗണ്‍ഹാളിലും തെളിവെടുപ്പ് നടക്കും. വ്യാഴാഴ്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാകും.

Leave a Reply