728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍വകക്ഷിയോഗം വിളിക്കും

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരായ പരാതികള്‍ പഠിക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുടര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം കേന്ദ്രസര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ചു വരെയാണ് സമിതി പഠനം നടത്തുക. കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിജ്ഞാപനം വരുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ഒരു മാറ്റവുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply