728-pixel-x-90-2-learn
728-pixel-x-90
<< >>

കസവുടുത്ത് സച്ചിന്‍ പുതിയ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിചയപ്പെടുത്തി

കൊച്ചി:ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെയും പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്ന ചടങ്ങ് കൊച്ചിയില്‍ നടന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും കസവ് മുണ്ടുടുത്താണ് ചടങ്ങില്‍ സംബന്ധിച്ചത്.നടന്‍ നിവിന്‍ പോളിയായിരിക്കും ടീമിന്റെ യുവ ബ്രാന്റ് അംബാസിഡറെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിനൊരുങ്ങാന്‍ ടീം ഇന്ന് തായ്‌ലാന്‍ഡിലേക്ക് പുറപ്പെടും.ടീമിനുള്ള മാനേജ്‌മെന്റിന്റെ യാത്രയയപ്പ് കൂടിയായി ഇന്നത്തെ ചടങ്ങ്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാരായ അല്ലു അരവിന്ദ്, ചിരഞ്ജീവി, നാഗാര്‍ജ്ജുന എന്നിവരും ചടങ്ങില്‍ കേരള വേഷത്തില്‍ പങ്കെടുത്തു.

INDIANEWS24.COM Sports Desk

Leave a Reply