728-pixel-x-90-2-learn
728-pixel-x-90
<< >>

‘കസബ’ കാനഡയില്‍

ടൊറന്റോ: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ടൊറന്റോ മലയാളികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് വീണ്ടുമൊരു മലയാളചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘കസബ’ ഈ വാരാന്ത്യം ടൊറന്റോയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ജൂലൈ 15 രാത്രി 9.30നും 16, 17 തിയതികളില്‍ വൈകിട്ട് 4.15നും ചിത്രം പ്രദര്‍ശിപ്പിക്കും. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD] 16, 17 തിയതികളില്‍ ഉച്ചയ്ക്ക് 1.00നും സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പ്രദര്‍ശനമുണ്ട്.

ടീസര്‍ പ്രദര്‍ശനത്തില്‍ തന്നെ റെക്കോഡുകള്‍ ഭേദിച്ച കസബയില്‍ രാജന്‍ സക്കറിയ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ സ്ഥിരം പോലീസ് വേഷങ്ങളില്‍നിന്ന് വേറിട്ട്‌ നില്‍ക്കുന്നു രാജന്‍ സക്കറിയ എന്ന കഥാപാത്രം. ഈ കോമഡി ത്രില്ലര്‍ സിനിമയില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക.

രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കസബയുടെ നിര്‍മാതാവ് രണ്‍ജി പണിക്കരാണ്. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാന്‍ ഈ സിനിമയില്‍ നിര്‍ണായകമായൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply