jio 800x100
jio 800x100
728-pixel-x-90
<< >>

കശ്മീര്‍: ഇടപെടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം യുഎന്‍ തള്ളി

ന്യൂയോര്‍ക്ക്:കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ അപേക്ഷ ഐക്യരാഷ്ട്ര സഭ(യു എന്‍) തള്ളിക്കളഞ്ഞു.കശ്മീര്‍പ്രശനം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് പരിഹരിക്കേണ്ടതെന്ന മുന്‍ നിലപാടില്‍ യു എന്‍ ഉറച്ചു നിന്നു.ഇതിനിടെ രണ്ട് ദിവസത്തെ ശാന്തതയ്ക്ക ശേഷം പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ തിങ്കളാഴ്ച്ച ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

കശ്മീര്‍ പ്രശ്‌നത്തില്‍ യു എന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ,വിദേശകാര്യ ഉപദേഷ്ടാവ് സാര്‍ത്താജ് അസീസ് കത്തയച്ചത്.യു എന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണിനയച്ച കത്തിലൂടെ കശ്മീര്‍ പ്രശ്‌നം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചിരിക്കുന്നത്.പ്രശ്‌നം പരിഹരിച്ച് സമാധാനം സൃഷ്ടിക്കുന്നതിന് യു എന്നിന് പ്രധാനമായൊരു പങ്ക് വഹിക്കാനുണ്ടെന്നും അതിനായി അന്തര്‍ദേശീയ സംഘനയുടെ മികച്ച ഓദ്യോഗിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കത്തില്‍ സ്തുതിക്കുകയും ചെയ്തിരുന്നു.

കാശ്മീര്‍ പ്രശ്‌നത്തിന് സമഗ്രമായ പരിഹാരം കാണേണ്ടത് ഇരു രാജ്യങ്ങളുമാണ്.അതിര്‍ത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ്‌ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിവയ്പില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ആശങ്ക രേഖപ്പെടുത്തിയതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.വെടിവയ്പില്‍ ആള്‍നാശം ഉണ്ടായതിനെ മൂണ്‍ അപലപിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം രൂക്ഷമായ ഘട്ടത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു.ഗ്രാമവാസികളായ ആളുകള്‍ക്ക് വരെ ജീവഹാനിയുണ്ടാകാന്‍ തുടങ്ങിയപ്പോഴാണ്‌ ഇന്ത്യ ശക്തമായ താക്കീത് നല്‍കിയത്‌.ഇതേ തുടര്‍ന്ന് അല്‍പ്പം ശമനം ഉണ്ടായതിന് ശേഷമാണ് തിങ്കളാഴ്ച്ച വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നത്.കശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി യു എന്നിനു നേര്‍ക്കും പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങി.കശ്മീര്‍ പ്രശ്‌നം ഇന്നത്തെ നിലയിലെത്തിച്ചത്‌ ഐക്യരാഷ്ട്രസഭയുടെ പരാജയമായി കാണുന്നുവെന്നാണ് ഭൂട്ടോ സര്‍ദാരി കഴിഞ്ഞ ദിവസം പറഞ്ഞത്.

INDIANEWS24.COM INTERNATIONAL DESK

Leave a Reply