728-pixel-x-90-2-learn
728-pixel-x-90
<< >>

കശ്മീരില്‍ ലഷ്‌ക്കറെ ഭീകരന്‍ അറസ്റ്റില്‍

ശ്രീനഗര്‍:തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നും ഒരു ലഷ്‌കറെ തോയിബ തീവ്രവാദിയെ അറസ്റ്റ് ചെയ്തു.ആരിഫ് മാഗ്രായ് എന്ന സുജ്ജീയെ കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ്‌ പിടികൂടിയതെന്ന് പോലീസ് വക്താവ് അറിയിച്ചു.

മേഖലയില്‍ സിവിലിയന്‍ ഉദ്യോഗസ്തര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെയുണ്ടായ നിരവധി ആക്രമണങ്ങളില്‍ അറസ്റ്റിലായ മാഗ്രേയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പറയുന്നു.

INDIANEWS24.COM SRINAGAR

Leave a Reply