jio 800x100
jio 800x100
728-pixel-x-90
<< >>

കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തല്‍

കൊല്ലം:സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി ബി ഐ.കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ടെണ്ടറില്‍ പങ്കെടുക്കാത്ത കമ്പനിയില്‍ നിന്നും തോട്ടണ്ടി വാങ്ങുകയും മാനദണ്ഡം പാലിക്കാതെ അണ്ടിപരിപ്പ്‌ വിറ്റ വകയിലുമാണ് കോടികളുടെ നഷ്ടം വരുത്തിയിരിക്കുന്നത്.

2005 മുതല്‍ കോര്‍പ്പറേഷന് ആവശ്യമായ 75 ശതമാനം തോട്ടണ്ടിയും ടെണ്ടറില്‍ പങ്കെടുക്കാത്ത കമ്പനിയില്‍ നിന്നാണ് വാങ്ങിയത്.ഇത്തരത്തിലുള്ള കോട്ടയത്തെ ഒരു കമ്പനി സി ബി ഐയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്‌.സമാനമായ രീതിയില്‍ ടെണ്ടര്‍ അടക്കമുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കശുവണ്ടിപരിപ്പ് കോര്‍പ്പറേഷന്‍ വിറ്റതും.കൊല്ലത്തെ 25 കമ്പനിക്കും ന്യൂഡല്‍ഹിയിലെ ഒരു കമ്പനിക്കുമാണ് ഇത്തരത്തില്‍ വിറ്റിട്ടുള്ളത്.ഇങ്ങനെ രണ്ട് വഴിക്കും കോര്‍പ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടായതായി സി ബി ഐ പറയുന്നു.

ഇത് കൂടാതെ കശുവണ്ടി വകസന കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വകമാറ്റി ചെലവഴിച്ചു.തൊഴിലാളികള്‍ക്ക് നല്‍േകണ്ട ഗ്രാറ്റുവിറ്റി തുകയെടുത്ത് കെട്ടടം മോടിപിടിപ്പിക്കുകയും വാഹനം വാങ്ങുകയും ചെയ്തു.കേസന്വേഷണം ഏറ്റെടുത്ത ശേഷം സി ബി ഐ സംഘം രണ്ട് തവണ കൊല്ലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തി.

INDIANEWS24.COM K L M

Leave a Reply