728-pixel-x-90-2-learn
728-pixel-x-90
<< >>

കവി പഴവിള രമേശൻ അന്തരിച്ചു

കവിയും ഗാനരചയിതാവും ലേഖന കർത്താവുമായിരുന്ന പഴവിള രമേശൻ അന്തരിച്ചു.മികച്ചസംഘാടകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ പല ഭാവങ്ങളിൽ സമന്വയിപ്പിച്ച പ്രതിഭയായിരുന്നു പഴവിളരമേശൻ.മാളൂട്ടി, അങ്കിൾബൺ,വസുധ തുടങ്ങിയചിത്രങ്ങളിൽ ഗാനങ്ങളെഴുതി.മഴയുടെ ജാലകം, പഴവിള രമേശന്റെ കവിതകൾ,ഞാനെന്റെ കാടുകളിലേയ്ക്ക്‌ എന്നീ കവിതാസമാഹാരങ്ങളും.
ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖനങ്ങളും പഴവിള രമേശന്റെ തീഷ്ണാനുഭവത്തിന്റെയും വിപുലമായ സൗഹൃദത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്‌.

INDIANEWS24 TVPM DESK

Leave a Reply