728-pixel-x-90-2-learn
728-pixel-x-90
<< >>

‘കവിത പോലൊരു സിനിമ’; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ആഷിക് അബുവിന്റെ ടോവിനോ തോമസ് ചിത്രം മായാനദിക്ക് സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രശംസ. പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവ് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ്.

കവിത പോലൊരു സിനിമ എന്നാണ് മായാനദിയെ പ്രിയദര്‍ശന്‍ വിശേഷിപ്പിച്ചത്. സാധാരണ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന സംഭവത്തിനൊപ്പം പോകുന്നത് പോലെയാണ് തോന്നിയത്, അദ്ദേഹം പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഇതിലെ ഗാനങ്ങളും ഹിറ്റായികഴിഞ്ഞു.

INDIANEWS24.COM Movies

Leave a Reply