728-pixel-x-90-2-learn
728-pixel-x-90
<< >>

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

തിരുവനന്തപുരം:  പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയിയുടെ അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട അണുകാവ്യം ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ harthal kavithaനവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന പുതു രീതിയാണ് അവലംബിക്കുന്നത്.രാജ്യത്ത് നടന്ന വിവിധ സംഭവവികാസങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ സോഹന്‍ റോയ് എഴുതിയ കുറുങ്കവിതകളാണ് അണുകാവ്യം. 125 കവിതകളാണ് പുസ്തകത്തിലുള്ളത്. ശ്രീകുമാരന്‍ തമ്പിയാണ് അവതാരിക എഴുതിയിരിക്കുന്നത്.മുൻനിര പ്രസാധകരായ ഡിസി ബുക്‌സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും.
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് പല മികച്ച കവിതകളും മുഴുവനായി വായിക്കാൻ സമയം കിട്ടാറില്ല. ഇവിടെയാണ് അണുകാവ്യത്തിന്റെ പ്രസക്‌തി. ആശയം വേഗത്തിൽ വായനക്കാരുമായി സംവദിക്കാനും അവരെക്കൊണ്ടു് പല തലത്തിൽ ചിന്തിപ്പിക്കുവാനും അണുകാവ്യത്തിന് കഴിയും. കവിതയെ കൂടുതൽ ജനകീയമാക്കാനും ഇത് സഹായിക്കുന്നു.ഹ്രസ്വവും ചടുലവുമായ അവതരണമാണ് അണുകാവ്യത്തെ ശ്രദ്ധേയമാക്കുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് സോഹൻ റോയ് അവലംബിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ മരിച്ച ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്നം, പെട്രോൾ വില വർദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയിൽ കൂടിയും സംഗീതം നൽകി അവതരിപ്പിക്കുന്ന ഈ പുത്തന്‍ രീതി കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുമെന്നു പ്രത്യാഷിക്കുന്നതായി സോഹന്‍ റോയ് പറഞ്ഞു.ഇതര കവികള്‍ക്ക് തങ്ങളുടെ രചനകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന് സഹായിക്കുന്ന
 ‘പോയറ്റ്റോൾ’ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനും സോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള ഏരീസ് എസ്സ്റ്ററാഡോ  പുറത്തിറക്കിയിട്ടുണ്ട്.ഓഡിയോ, വിഡിയോ രൂപത്തിൽ കവിതകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് ആപ്ലിക്കേഷന്റെ സവിശേഷത.
INDIANEWS24 TVPM DESK
kavitha 4 kavitha 3 kavitha 2 kavitha sohan

Leave a Reply