jio 800x100
jio 800x100
728-pixel-x-90
<< >>

കവയിത്രി സുഗതകുമാരി വിട വാങ്ങി

തിരുവനന്തപുരം:മലയാളത്തിന്റെ രാത്രിമഴ യാത്രയായി.കോവിഡ്  ബാധയെത്തുടർന്നാണ് പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചത്.കൊവിഡ‍് ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു സു​ഗതകുമാരി. ആരോ​ഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. തുടർന്ന് ഇന്ന് രാവിലെ നില വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു.കവയിത്രിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി.സുഗതകുമാരിയുടെ മകൾ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്.

എഴുത്തുകാര്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യം പിതാവിന്റെ സ്വാധീനത്തില്‍നിന്നാവണം രൂപപ്പെട്ടത്. ‘മരത്തിനു സ്തുതി’ കവിത സൈലന്റ്‌വാലി പ്രക്ഷോഭ കാലത്ത് ആക്ടിവിസ്റ്റുകളുടെ പ്രതികരണങ്ങളുടെ പരിഛേദമായി. അക്കാല പ്രചാരണങ്ങളിലെല്ലാം അത് ചൊല്ലപ്പെട്ടു. തിരുവനന്തപുരം മനോരോഗാശുപത്രിയില്‍ സുഗതകുമാരി നടത്തിയ സന്ദര്‍ശനത്തില്‍നിന്നാണ് ‘അഭയ’ ആരംഭിക്കാനുള്ള തീരുമാനം.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദംനേടിയ ശേഷം 1955ല്‍ തത്വചിന്തയില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ തത്വചിന്തയില്‍ മോക്ഷം എന്ന സങ്കല്‍പത്തെക്കുറിച്ച് താരതമ്യ പഠനത്തില്‍ മൂന്നു വര്‍ഷം ഗവേഷണം നടത്തിയെങ്കിലുംപൂര്‍ത്തിയാക്കിയില്ല.1975ലാണ് ആദ്യ കവിത പുറത്തുവന്നത്. വ്യാജ പേരിലെഴുതിയ അത് ശ്രദ്ധ നേടി. തുടര്‍ന്ന് മലയാള കവിതയില്‍ സുഗതകുമാരി കവിതയുടെ പര്യായമായി. ‘പാതിരാപ്പൂക്കള്‍’ക്ക് 68ല്‍ സാഹിത്യ അക്കാദമി, ‘രാത്രിമഴ’ 78ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹമായി. പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, അമ്പലമണി, മണലെഴുത്ത്, കൃഷ്ണകവിതകള്‍, രാധയെവിടെ, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച തുടങ്ങി മുപ്പതോളം കാവ്യസമാഹാരങ്ങളും നിരവധി ഗദ്യ രചനകളും കവി മലയാളത്തിന് സമ്മാനിച്ചു.

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ കവി പോരാളിയായി.സൈലന്റ്‌വാലി സമരത്തിലെ ഇടപെടലാണ് പരിസ്ഥിതി പ്രവര്‍ത്തകയായി അടയാളപ്പെടുത്തിയത്. പ്രകൃതി സംരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയുമായി. അനാഥ സ്ത്രീകളുടെയും മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികളുടെയും സംരക്ഷണത്തിന് അഭയ എന്ന സംഘടന ആ നേതൃത്വത്തിലുണ്ടായത്. സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സണായും സ്തുത്യർഹമാം വിധം പ്രവർത്തിച്ച കവയിത്രി സുഗതകുമാരിയുടെ മരണത്തോടെ സാഹിത്യ സംസ്കാരിക സാമൂഹിക രംഗത്ത് ഒരു വൻ  വിടവാണ് സൃഷ്ടിക്കപ്പെടുന്നത്.

INDIANEWS24 TVPM  DESK 

Leave a Reply