728-pixel-x-90-2-learn
728-pixel-x-90
<< >>

കഴിഞ്ഞ വര്‍ഷം മാത്രം യു എസ് വീസ അനുവദിച്ചത് ഒമ്പത് ലക്ഷം ഇന്ത്യക്കാര്‍ക്ക്

വാഷിങ്ടണ്‍:കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം ഒമ്പത് ലക്ഷം ഇന്ത്യക്കാര്‍ക്ക് പുതുതായി യു എസ് വീസ അനുവദിച്ചു.ഇന്ത്യയിലെ അമേരിക്കന്‍ എംബസി വക്താവ് രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.2014ല്‍ ഇന്ത്യയിലെ യു എസ് എംബസികള്‍ അനുവദിച്ച വീസയുടെ കണക്കാണിത്.

കഴിഞ്ഞ വര്‍ഷം അനുവദിച്ച ഒമ്പത് ലക്ഷം വിസയില്‍ മൂന്ന് ലക്ഷവും അനുവദിച്ചത് മുംബൈയിലെ അമേരിക്കന്‍ എംബസിയില്‍ നിന്നാണെന്ന് അമേരിക്കന്‍ കോണ്‍സുലര്‍ ജനറല്‍ തോമസ് ജെ. പറഞ്ഞു.ഓരോ ദിവസവും ഇന്ത്യന്‍ എംബസിയില്‍ യു എസ് വീസയ്ക്കായി ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്.ഇന്ത്യയില്‍ പുതിയ വീസാ സര്‍വ്വീസ് ഫെസിലിറ്റികള്‍ ആരംഭിക്കുന്നതിനു മില്യണ്‍ കണക്കിനു ഡോളറുകളാണ് ചിലവഴിക്കുന്നതെന്നും ജനറല്‍ പറഞ്ഞു.ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മാത്രം 2014ല്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായതായി വ്യക്തമാക്കുന്നു.ഒരുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നിലവില്‍ അമേരിക്കയില്‍ പഠിക്കുന്നത്.ചൈന കഴിഞ്ഞാല്‍ അമേരിക്കയില്‍ വിദ്യാഭ്യാസത്തിനെത്തുന്ന വിദേശികളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.

INDIANEWS24.COM WASHINGTON

Leave a Reply