728-pixel-x-90-2-learn
728-pixel-x-90
<< >>

കഴിഞ്ഞ ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് കള്ളുകുടി കൂടി

പാലക്കാട്:സംസ്ഥാനത്ത് പരമ്പരാഗത മദ്യമായ കള്ളിന് ആവശ്യക്കാര്‍ കൂടിയിരിക്കുന്നു.കേരളത്തന് ആവശ്യമായ ഭൂരിഭാഗം സ്ഥലങ്ങളിലും കള്ളെത്തിക്കുന്ന പാലക്കാട്ടെ ചിറ്റൂരില്‍ കമഴ്ത്തിക്കളയാന്‍ കള്ളുണ്ടാകില്ലെന്ന് യൂണിയനുകള്‍ പറയുന്നതാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്.മുന്‍ കാലങ്ങളില്‍ കേരളത്തിലുടനീളം കള്ളെത്തിച്ചിരുന്ന ഇവിടെ ലിറ്റര്‍ കണക്കിന് കമഴ്ത്തിക്കളയാന്‍ മാത്രം ബാക്കി വരുമായിരുന്നു.കുറച്ച് മാസങ്ങളായി ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു.കള്ള് ബാക്കിയുണ്ടാകാറേയില്ല.

സംസ്ഥാന്തെ 418 ബാറുകള്‍ പൂട്ടിയ ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് കള്ളുകുടിയുടെ അളവു കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഇതിനിടെ സെപ്തംബറില്‍ പുതിയ മദ്യനയം വരികയും അതേ തുടര്‍ന്ന് 39 ബിവറേജസ് ഔട്‌ലറ്റുകള്‍ പൂട്ടുകയും ഞായറാഴ്ച്ചകള്‍ കൂടി ഡ്രൈഡേ ആക്കിയതോടെ പരമ്പരാഗതമായ കള്ളുകുടിയിലെ അളവ് പിന്നെയും കൂടി.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ കള്ള് വില്‍പ്പന 25 ശതമാനം കൂടിയെന്നാണ് എക്‌സൈസിന്റെ കണക്ക്.പത്ത് ശതമാനം വിദേശ മദ്യശാലകല്‍ പൂട്ടിയ സാഹചര്യത്തില്‍ കള്ള് വില്‍പ്പന വീണ്ടും വര്‍ദ്ധിച്ചെന്ന് എക്‌സൈസ് പറഞ്ഞുഎക്‌സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഞായറാഴ്ച്ച ഡ്രൈഡേ കൂടിയായതോടെ പാലക്കാട്ട് നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്റെ പെര്‍മിറ്റും കൂടി.ഇത്തവണ 2,73,673 ലിറ്റര്‍ കള്ളാണ് പാലക്കാടിന് പുറത്തേക്ക് കൊണ്ടുപോയിരിക്കുന്നത്.കഴിഞ്ഞ തവണ ഇത് 2,18,553 ലിറ്റര്‍ ആയിരുന്നു.

INDIANEWS24.COM KERALA

Leave a Reply