jio 800x100
jio 800x100
728-pixel-x-90
<< >>

കഴിക്കാൻ വച്ചിരുന്ന കൊഞ്ച് പാത്രത്തിൽ നിന്നും ഇറങ്ങി ഓടി

ബീജിങ്: പാചകം ചെയ്ത് വിളമ്പി വച്ച പ്ലേറ്റില്‍ നിന്നും കൊഞ്ച് ഇറങ്ങിയോടുന്ന വീഡിയോ വൈറലായി. ഞണ്ടു വിഭാഗത്തിൽ പെടുന്ന ക്രേ ഫിഷ് ആണ് പാത്രത്തിൽ നിന്നും പുറത്തുചാടിയത്.

ചൈനയിലെ ബീജിങിലാണ് സംഭവം. റെസ്റ്ററന്റിൽ ഓർഡർ ചെയ്തതനുസരിച്ചു കൊണ്ടുവച്ച പാത്രത്തില്‍ നിന്നു അതിന്റെ തൊണ്ടു പൊഴിച്ച ശേഷം കഴിക്കാൻ തുടങ്ങും മുൻപേ ഇറങ്ങി ഓടുകയായിരുന്നു. ചൈനക്കാരുടെ ഇഷ്ട വിഭവമാണ് ഇത്. ഓഡര്‍ ചെയ്ത് എത്തിയ വിഭവത്തില്‍ നിന്ന് കൊഞ്ച് ഇറങ്ങിയോടിയതോടെ കഴിക്കാനെത്തിയ ആള്‍ തന്നെ ആ ഞണ്ടിനെ ദത്തെടുത്തു എന്ന് റിപ്പോര്‍ട്ടുണ്ട്. ജീവനോടെയാണ് ക്രെഫിഷിനെ പാചകം ചെയ്യുക. പൊള്ളിയ ഭാഗം പൊഴിച്ചിട്ട ശേഷം കൊഞ്ച് പാത്രത്തിന്റെ വശത്തു പിടിച്ചു കയറി ഡൈനിങ് ടേബിളിലൂടെ ജീവനും കൊണ്ടോടുകയായിരുന്നു.

INDIANEWS24.COM BEIJING

Leave a Reply