728-pixel-x-90-2-learn
728-pixel-x-90
<< >>

കള്ളവോട്ട് ചെയ്താല്‍ യഥാര്‍ത്ഥ വോട്ടറും കുടുങ്ങും

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നവര്‍ മാത്രമാകില്ല യഥാര്‍ത്ഥ വോട്ടറും കുടുങ്ങും.കള്ളവോട്ട് ചെയ്യാനെത്തുന്നവരുടെ കൈയ്യിലുള്ള യഥാര്‍ത്ഥ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയാല്‍ പ്രശ്‌നമാകും.ഗുഢാലോചന കുറ്റം ചുമത്തിയാകും യഥാര്‍ത്ഥ വോട്ടര്‍ക്കെതിരെ കേസെടുക്കുക.കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇക്കുറി നടപടിയുണ്ടാകും.

നാട്ടിലില്ലാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുമായെത്തി കള്ളവോട്ട് ചെയ്തുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടാണ് പോലീസ് ഇത്തരം ഒരു തീരുമാനമെടുത്തത്.കള്ളവോട്ട് ചെയ്യാനെത്തുന്നവര്‍ പോളിംഗ് സ്‌റ്റേഷനില്‍ ഹാജരാക്കുന്ന കാര്‍ഡ് ഉടമയ്‌ക്കെതിരെയും കേസെടുക്കും.മരിച്ചുപോയവരുടെ പേരിലും ഗള്‍ഫിലുള്ളവരുടെ പേരിലുമാണ് നാട്ടില്‍ കള്ളവോട്ട് ചെയ്യാന്‍ വരുന്നവര്‍ കൂടുതലും.മരിച്ചുപോയവര്‍ക്കെതിരെ കേസെടുക്കാനാകില്ല.എന്നാല്‍ കള്ളവോട്ട് പിടിക്കപ്പെട്ടാല്‍ വിദേശത്തുള്ള തിരിച്ചറിയല്‍ കാര്‍ഡുടമ കൂടി കൂടുങ്ങും.മാത്രമല്ല കേസ് ഗുഢാലോചനയായതിനാല്‍ ക്രിമിനല്‍ കുറ്റമാകും ചുമത്തുക. ഇത് വിദേശത്തെ ജോലിയെ വരെ അവതാളത്തിലാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

വോട്ടെടുപ്പു ദിവസം സ്ഥലത്തെ രാഷ്ട്രീയ കക്ഷികളുടെ സല്‍ക്കാരം സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമുണ്ട് മുന്നറിയിപ്പ്.ഇത്തവണ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ പൊലീസ് സംവിധാനമുണ്ടാകും.രാഷ്ട്രീയ പാര്‍ട്ടികളുടെ ആതിഥ്യം സ്വീകരിച്ചാല്‍ പിടിവീഴും.വകുപ്പുതല നടപടികളാവും കാത്തിരിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply